ഭൂമി തരിശിടുമെന്ന് മുന്നറിയിപ്പ്
1300942
Thursday, June 8, 2023 12:26 AM IST
തത്തമംഗലം: ആളിയാർ വെള്ളം ചിറ്റൂർപ്പുഴയിലെത്താത്തതു മൂലം ആഴ്ചകളായി ഒന്നാം വിളയിറക്കാൻ കഴിയാതായ കർഷകർ സംഘടിതമായി ഭൂമി തരിശിടാൻ തീരുമാനിച്ചു. തത്തമംഗലം കൃഷിഭവന്റെ പരിധിയിൽ വരുന്ന 1000 ഏക്കർ നെൽപ്പാടമാണ് കൃഷി ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം കൃഷിഭവൻ പരിധിയിലുള്ള 18 പാടശേഖരസമിതി അംഗങ്ങൾ യോഗം ചേർന്നാണ് ഇത്തവണ വിളയിറക്കൽ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
രണ്ടാഴ്ച മുൻപ് യോഗം ചേർന്ന് ആളിയാർ വെള്ളമിറക്കാൻ ജലസേചന വകുപ്പിന് നിവേദനം നൽകിയിരുന്നു. എന്നാൽ വൈകാതെ വെള്ളം എത്തുമെന്ന് കർഷകർക്ക് നൽകിയ ഉറപ്പും ഫലം കണ്ടില്ല. സംയുക്ത പാടശേഖര സമിതി യോഗത്തിൽ ചൂരപ്പള്ളം സമിതി സെക്രട്ടറി അർജുനൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ രാജീവ് കെ.മോഹനൽ, പി രാജകുമാരൻ , ആർ.ഗോപി , സേതുമാധവൻ ഭരതരാജ് , നടരാജ് സംസാരിച്ചു.