കേരളത്തിലേയ്ക്ക് കടത്താൻ ശ്രമിച്ച റേഷനരി പിടികൂടി
1300716
Wednesday, June 7, 2023 12:36 AM IST
കോയന്പത്തൂർ : പോത്തനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 300 കിലോ റേഷൻ അരി സിവിൽ സപ്ലൈസ് വകുപ്പ് പിടികൂടി.
കോയന്പത്തൂർ പോലീസ് സൂപ്രണ്ട് ബാലാജിയുടെ ഉത്തരവനുസരിച്ച് പൊള്ളാച്ചി സിവിൽ സപ്ലൈ ക്രൈം ഇൻവെസ്റ്റിഗേഷൻ പോലീസ് കോയന്പത്തൂർ പോത്തനൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ റെയ്ഡിനിടെയാണ് പ്ലാറ്റ്ഫോമിൽനിന്ന് അരി ചാക്കുകൾ പിടികൂടിയത്.
ട്രെയിനിൽ അരി കടത്താൻ തയാറായ കോയന്പത്തൂർ സ്വദേശി അമുദ (40), കേരളത്തിൽ നിന്നുള്ള ജ്യോതി (62) എന്നിവരെഅറസ്റ്റ് ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോത്തന്നൂരിലും പരിസര പ്രദേശങ്ങളിലും പൊതുജനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് റേഷൻ അരി വാങ്ങി ട്രെയിൻ മാർഗം കേരളത്തിലെ വ്യാജ വിപണിയിൽ ഉയർന്ന വിലയ്ക്ക് വില്പന നടത്തിയിരുന്നതായി ഇവർ സമ്മതിച്ചു.
ഇരുവർക്കുമെതിരെ കേസെടുത്ത് കോടതി ഹാജരാക്കി.