ജസ്റ്റിസ് കെ.​വി. വി​ശ്വ​നാ​ഥ​ന് സ്വീ​ക​ര​ണം ന​ല്കി
Sunday, June 4, 2023 7:12 AM IST
പാ​ല​ക്കാ​ട്: സു​പ്രീം കോ​ട​തി ജ​ഡ്ജി കെ.​വി. വി​ശ്വ​നാ​ഥ​ന് ജന്മനാ​ട്ടി​ൽ ഉ​ജ്വല സ്വീ​ക​ര​ണം. ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​തി​ന് ​ശേ​ഷം ജന്മനാ​ടാ​യ ക​ൽ​പാ​ത്തി​യി​ലെ​ത്തി​യ സു​പ്രീം കോ​ട​തി ജ​ഡ്ജി കെ.​വി. വി​ശ്വ​നാ​ഥ​നെ പൂ​ർ​ണകും​ഭ​ത്തോ​ടെ​യാ​ണ് അ​ഗ്ര​ഹാ​ര​വാ​സി​ക​ൾ വ​ര​വേ​റ്റ​ത്. ക​ൽ​പാ​ത്തി ക്ഷേ​ത്ര​ത്തി​ലും ജ​ഡ്ജി ദ​ർ​ശ​നം ന​ട​ത്തി. എ​ല്ലാ​വ​ർ​ഷ​വും ക​ൽ​പാ​ത്തി​യി​ൽ വ​രാ​റു​ണ്ടെ​ന്നും ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ചു​മ​ത​ല​യി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ അ​നു​ഗ്ര​ഹം തേ​ടി​യാ​ണ് ഇ​ത്ത​വ​ണ വ​ന്ന​തെ​ന്നും കെ.​വി. വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു. ക​ൽ​പാ​ത്തി സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം പാ​ല​ക്കാ​ട് ജി​ല്ലാ കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ​പ​രി​പാ​ടി​യി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു.