കൊഴിഞ്ഞാന്പാറ ഹരിതകർമ സേനയിലെ 25 അംഗങ്ങൾ ഇന്ന് യാത്രതിരിക്കും
1299621
Saturday, June 3, 2023 12:22 AM IST
ചിറ്റൂർ: കൊഴിഞ്ഞാന്പാറ ഗ്രാമപഞ്ചായത്തിലെ 25 പേർ അടങ്ങുന്ന ഹരിതകർമസേന ഇന്ന് നെടുന്പാശ്ശേരിയിൽ നിന്നും ബാംഗളൂരുവിലേക്ക് വിമാനയാത്ര നടത്തുന്നു.
കേരളത്തിൽ ആദ്യമായാണ് ഹരിതകർമ സേനാംഗങ്ങൾ ഉല്ലാസയാത്രക്കായി വിമാനയാത്ര നടത്തുന്നത്. രാവിലെ 6.45 ന് നെടുന്പാശ്ശേരിയിൽ നിന്നും പുറപ്പെടുന്ന വിമാനത്തിലാണ് പോകുന്നത്.
ബാംഗളൂരുവിൽ ലാൽബാഗ്, ബാംഗ്ലൂർ പാലസ്, മാജിസ്റ്റിക് ഷോപ്പിങ് എന്നിവിടങ്ങൾ സന്ദർശിച്ചശേഷം ഇന്നുരാത്രി തന്നെ മടങ്ങും.
തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ എന്നിവർ യാത്രയ്ക്ക് ആശംസ അറിയിച്ചു.
ഐആർടിസി അസിസ്റ്റന്റ് കോ- ഓഡിനേറ്റർ നിഷ സജിത്താണ് ഹരിതകർമ സേനാംഗങ്ങളുടെ യാത്രയ്ക്ക് നേതൃത്വം നൽകുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതീഷ്, വാർഡ് മെംബർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരും യാത്രാമംഗളങ്ങൾ നേർന്നു.