അരിയൂർ ബാങ്കിൽ ക്രമവിരുദ്ധമായി ഇടപാടുകളുണ്ടായിട്ടില്ല: ഭരണസമിതി
1298759
Wednesday, May 31, 2023 4:13 AM IST
മണ്ണാർക്കാട്: അരിയൂർ സർവീസ് സഹകരണ ബാങ്കിൽ ക്രമവിരുദ്ധമായി ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് ബാങ്ക് ഭരണ സമിതി അറിയിച്ചു. 2018ലെ പ്രളയവും തുടർന്ന് വന്ന കോവിഡും ഉണ്ടാക്കിയ പ്രതിസന്ധി മൂലം കടക്കെണിയിലായ അർഹരായവരുടെ പലിശയാണ് ബാങ്ക് കുറച്ചു കൊടുത്തത്. കാൻസർ, വൃക്ക രോഗികൾ തുടങ്ങിയവർക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതിന് ഭരണസമിതിക്ക് അധികാരമുണ്ട്. ഭരണസമിതിയുടെ അധികാര പരിധിവിട്ട് ഒരു തലത്തിലുള്ള ഇളവുകളും നൽകിയിട്ടില്ല. വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തവർക്ക് എതിരെ നിയമ നടപടികൾ എടുത്തിട്ടുണ്ടെന്ന് ഭരണസമിതി അറിയിച്ചു.