കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും
1298747
Wednesday, May 31, 2023 4:09 AM IST
പാലക്കാട്: സുവിതം ഫൗണ്ടേഷൻ കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും വി.കെ.ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുവിതം വെണ്ണക്കര മേഖലാ പ്രസിഡണ്ട് എ കൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു.
ആഘോഷപരിപാടികളുടെ ഭാഗമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കൽ നിർധനവിദ്യാർഥികൾക്ക് സൗജന്യ നോട്ടു പുസ്തക വിതരണം ഹരിത കർമ സേനാ പ്രവർത്തകരെ ആദരിച്ചു.
തുടർന്ന് നടന്ന ആഘോഷ പരിപാടികളിൽ പങ്കെടുത്ത് കൊണ്ട് പാലക്കാട് രൂപതാ വികാരി ജനറൽ ഫാ.ജി. ജോ ചാലയ്ക്കൽ എഡിസി മെന്പർ പി. അരവിന്ദാക്ഷൻ.കെ.വേണുഗോപാൽ ഡി. വനരാജ് വി.സി. റാഫേൽ എഡിഎസ് ചെയർ പേഴ്സണ്‍ പി.ടി. മല്ലിക, എം.വിശ്വനാഥൻ, കെ.സ്വാമിനാഥൻ, കെ.എൽ. രാഘവൻ , ടി.വി. ഗോപാലകൃഷ്ണൻ, എം ഹരിദാസ് എന്നിവർ പങ്കെടുത്ത് പ്രസംഗിച്ചു.