തിരുവിഴാംകുന്ന് വെറ്ററിനറി കോളജ് കാന്പസിൽ വിവിധ പദ്ധതികൾക്കു തുടക്കം
1298456
Tuesday, May 30, 2023 12:44 AM IST
മണ്ണാർക്കാട് : കേരള വെറ്ററിനറി സർവകലാശാലയുടെ തിരു വിഴാംകുന്ന് കാന്പസിലെ വിവിധ പദ്ധതികളുടെ പ്രവർത്തനോദ്ഘാടനം എൻ. ഷംസുദ്ദീൻ എംഎൽഎ നിർവഹിച്ചു.
എംഎൽഎ ഫണ്ട് വിനിയോഗിച്ച് കോളജിന് മുന്നിലും കാന്റീൻ പരിസരത്തും നിർമിച്ച ഉയരവിളക്കുകൾ, ഗോബർധൻ പദ്ധതിയിൽ കോട്ടോപ്പാടം പഞ്ചായത്തിന്റെ സഹകരണത്തോടെ ഐആർടിസി നിർമിച്ച ബയോഗ്യാസ് പ്ലാന്റ്, ആർകെവിവൈ പദ്ധതിയിൽ നിർമിച്ച പോൾട്രി പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷയായി. സർവകലാശാല വൈസ് ചാൻസലർ ഡോ.എം.ആർ. ശശീന്ദ്രനാഥ് മുഖ്യാതിഥിയായി. സർവകലാശാല രജിസ്ട്രാർ ഡോ.സുധീർ ബാബു, കോളജ് സ്പെഷ്യൽ ഓഫീസർ ഡോ.എസ്. ഹരികൃഷ്ണൻ, കന്നുകാലി ഗവേഷണ കേന്ദ്രം മേധാവി ഡോ.എ. പ്രസാദ്, ഗ്രാമപ്പഞ്ചായത്ത് ആസൂത്രണസമിതി വൈസ് ചെയർമാൻ കല്ലടി അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.മണികണ്ഠൻ, പഞ്ചായത്ത് അംഗം ഒ. ഇർഷാദ് എന്നിവർ പ്രസംഗിച്ചു.