കാട്ടാന ശല്യത്തിന് പരിഹാരം കാണണം : കേരള കോണ്ഗ്രസ്-എം
1298454
Tuesday, May 30, 2023 12:44 AM IST
പാലക്കാട് : മലന്പുഴ പ്രദേശത്തെ കാട്ടാന ശല്യത്തിന് വനംവകുപ്പ് അടിയന്തര പരിഹാരം കാണണമെന്ന് കേരള കോണ്ഗ്രസ്-എം പാലക്കാട് ജില്ലാ പ്രസിഡന്റ്
അഡ്വ.കെ.കുശലകുമാർ യോഗത്തിൽ ആവശ്യപ്പെട്ടു. മലന്പുഴ ഡാം പരിസരത്തും കവ, ആറുങ്ങോട്ടുകുളന്പ്, കരയോട് എന്നീ മേഖലകളിൽ 30 ഓളം കാട്ടാനകളാണ് കൃഷിയും കാർഷിക ഭൂമിയും നശിപ്പിച്ചുകൊണ്ട് വിഹരിക്കുന്നത്.
ആളുകൾക്ക് ജോലിക്ക് പോകാനോ പറന്പിൽ ഇറങ്ങാനോ കഴിയാത്ത അവസ്ഥയാണ്. പൊതുവഴികളിലൂടെയും ആനകൾ കൂട്ടത്തോടെ കറങ്ങി നടക്കുകയാണ്. സ്കൂൾ തുറക്കാറായിരിക്കുന്ന സമയമാതിനാൽ കുട്ടികളെ സ്കൂളിൽ വിടാൻ രക്ഷകർത്താക്കൾ ഭയക്കുകയാണ്.
ഇതിന് അടിയന്തര പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ കർഷക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കുശലകുമാർ പറഞ്ഞു.