കെജി മിൽ റോഡിൽ വാ​ഹനാപകടം; 14 കർണാടക സ്വദേശികൾക്ക് പരിക്ക്
Monday, May 29, 2023 12:14 AM IST
കോ​യ​ന്പ​ത്തൂ​ർ : ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള 20 യാ​ത്ര​ക്കാ​രു​മാ​യെ​ത്തി​യ വാ​ൻ കെ​ജി മി​ൽ റോ​ഡി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രെ വ​ന്ന ജീ​പ്പി​ൽ ഇ​ടി​ച്ചു.
വാ​നി​ലു​ണ്ടാ​യി​രു​ന്ന 14 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന മി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ​രി​ക്കേ​റ്റു. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ കോ​യ​ന്പ​ത്തൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
സം​ഭ​വ​ത്തി​ൽ വ​ട​വ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മേ​ലാ​ർ​കോ​ട് പ​ള്ളി​യി​ൽ വ​ണ​ക്ക​മാ​സ
തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

ആ​ല​ത്തൂ​ർ : മേ​ലാ​ർ​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ വ​ണ​ക്ക​മാ​സ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ.​ബി​ജു കു​മ്മം​കോ​ട്ടി​ൽ മു​ഖ്യ കാ​ർ​മി​ക​നാ​യി.
വി​കാ​രി ഫാ.​സേ​വ്യ​ർ വ​ള​യ​ത്തി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി. ഫാ.​ആ​ൻ​സ​ൻ കൊ​ച്ച​റ​യ്ക്ക​ൽ വ​ച​ന സ​ന്ദേ​ശം ന​ല്കി. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ.​ജോ​ബി തെ​രു​വി​ക്ക​ൽ കാ​ർ​മി​ക​നാ​യി. ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​രി​ശി​ന്‍റെ ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ​യോ​ടെ തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​യി.

ആവാസ് യോജന സി​റ്റിം​ഗ് ജൂ​ണ്‍ 24 ന്

​പാ​ല​ക്കാ​ട് : ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന (ഗ്രാ​മീ​ണ്‍) ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ കേ​ൾ​ക്കു​ന്ന​തി​ന് ജൂ​ണ്‍ 24 ന് ​രാ​വി​ലെ 10.30 ന് ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സി​റ്റി​ംഗ് ന​ട​ത്തും.