സുരക്ഷിത ഭാവിയിലേക്ക് ’ചിറകുകൾ’: ഉദ്ഘാടനം ഇന്ന്
1298180
Monday, May 29, 2023 12:14 AM IST
പാലക്കാട്: വനിതാ ശിശു വികസന വകുപ്പ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന തെരഞ്ഞെടുത്ത കുട്ടികൾക്കായി 29, 30, 31 തീയതികളിലായി നടക്കുന്ന സുരക്ഷിതഭാവിയിലേക്ക് ചിറകുകൾ പരിപാടിയുടെ ഉദ്ഘാടനം പാലക്കാട് ഓർഫനേജ് ഫോർ ഗേൾസിൽ ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിക്കും. ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര അധ്യക്ഷയാകും.
പരിപാടിയിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം സി. വിജയകുമാർ മുഖ്യപ്രഭാഷണവും സിഡബ്ല്യുസി ചെയർമാൻ എം.വി. മോഹനൻ പദ്ധതി വിശദീകരണവും പ്രോഗ്രാം കണ്‍വീനർ എം.പി ബാലഗോപാലൻ ചിറകുകൾ വിശദീകരണവും നടത്തും.
പരിപാടിയുടെ സമാപനം 31ന് വൈകിട്ട് മൂന്നിന് നടക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണ്‍ കെ.വി മനോജ് കുമാർ നിർവഹിക്കും. സിഡബ്ല്യുസി ചെയർമാൻ എം.വി. മോഹനൻ അധ്യക്ഷനാകും