പത്താമത് ദേശീയ ആദിവാസി മേള സമാപിച്ചു
1298178
Monday, May 29, 2023 12:14 AM IST
അഗളി:മട്ടത്തുക്കാട് ആദിയിൽ നടന്നുവന്ന പത്താമത് ദേശീയ ആദിവാസി മേള സമാപിച്ചു.
പ്രശസ്ത പിന്നണിഗായകിയ്ക്കുള്ള ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ മേള ഉദ്ഘാടനം ചെയ്തു.
ആദിവാസി യുവജനങ്ങളുടെ ഉന്നത വിദ്യാഭ്യാസവും തൊഴിലവസരങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രകാശ് ചൗധരി (സ്ഥാപക നേതാവ് സ്റ്റെപ്പ് ഓഫ് ഇൻസ്പിരേഷൻ യൂത്ത് ഗ്രൂപ്പ്) ദിവ്യ വാസവ (കോർ കമ്മിറ്റി അംഗം) ശക്തിവേൽ (അധ്യാപകൻ കോട്ടത്തറ ഗവ സ്കൂൾ) എന്നിവർ പ്രബന്ധാവതരണം നടത്തി.
തുടർന്ന് നടന്ന പാനൽ ചർച്ചയിൽ ജോർജ് തേനാടിക്കുളം,രാജേന്ദ്രപ്രസാദ് (ഡയറക്ടർ തന്പ്),ഉദയൻ അശോക് ( ആസോ കോർഡിനേറ്റർ) രങ്കൻ, ഡോ. ചന്ദ്രൻ ആർ തുടങ്ങിയവർ പങ്കെടുത്തു. ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് രാമൂർത്തി, ശ്രീപളനി സ്വാമി എടിഇഒ പ്രസിഡന്റ്, രാജേന്ദ്രപ്രസാദ് തന്പ് ഡയറക്ടർ , പഴനി,ചൊറിയൻ മൂപ്പൻ, മുരുകൻ മാസ്റ്റർ,സെൽവകുമാർ കാളിസ്വാമി, ചന്ദ്രൻ ആർ, സിജി ജോസഫ് മുതലായവർ പങ്കെടുത്തു.