ദേശബന്ധു ഹയർസെക്കൻഡറി സ്കൂളിൽ ഹൈടെക്ക് ക്ലാസ്റൂമുകളുടെ ഉദ്ഘാടനം ഇന്ന്
1298174
Monday, May 29, 2023 12:14 AM IST
കല്ലടിക്കോട്: ദേശബന്ധു ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച എസി കോണ്‍ഫറൻസ് ഹാൾ ഹൈടെക്ക് ക്ലാസ്റൂമുകൾ ഉൾപ്പെടുന്ന ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലു മണിക്ക് പ്രശസ്ത സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നന്പൂതിരി നിർവഹിക്കും.
ഡോ.എപിജെ അബ്ദുൽ കലാം ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മുൻ പ്രധാന അധ്യാപകനുമായ എം.എൻ. രാമകൃഷ്ണപിള്ള നിർവഹിക്കും. തച്ചന്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.നാരായണൻകുട്ടിയുടെ അധ്യക്ഷത വഹിക്കും.
സ്കൂൾ മാനേജർ വത്സൻ മഠത്തിൽ, കരിന്പാ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ പി.എസ്. രാമചന്ദ്രൻ, വാർഡ് മെന്പർ ബിന്ദു കുഞ്ഞിരാമൻ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ യു.പി. രാമകൃഷ്ണൻ, പി.ജെ. പൗലോസ് ഹമീദ് ഹാജി, സുകുമാരൻ മാസ്റ്റർ, മണികണ്ഠൻ ഒറ്റശ്ശേരി, മൗലവി തുടങ്ങിയവർ പങ്കെടുക്കും.
സ്കൂൾ പ്രസിഡന്റ് പി.പ്രവീണ്‍കുമാർ മദർ പിടിഎ പ്രസിഡന്റ് പ്രിൻസിപ്പൽ സ്മിതാ പിഐഎം കുളം, ഹെഡ്മാസ്റ്റർ ബെന്നി കെ.ജോസ് ഡെപ്യൂട്ടി എച്ച്എം ബി ബ്രയിടി സ്റ്റാർ സെക്രട്ടറി എം.വിനോദ് പ്രോഗ്രാം പി ജയരാജ് തുടങ്ങിയവർ പ്രസംഗിക്കും.