അവശ നിലയിലിരിക്കേ കാട്ടുപോത്ത് ചത്തു
1282781
Friday, March 31, 2023 12:26 AM IST
അഗളി: രണ്ടുദിവസമായി ആവശനിലയിൽ കഴിഞ്ഞിരുന്ന കാട്ടുപോത്ത് ചത്തു. ഷോളയൂർ ചാവടിയൂരിൽ കട്ടുമുട്ടുകല്ലിലാണ് ഇരുപത്തിഅഞ്ചു വയസ് പ്രായം വരുന്ന കാട്ടുപോത്തിനെ അവശനിലയിൽ കണ്ടത്.
വനപാലകർ നിരീക്ഷണം നടത്തി വരുന്നതിനിടെ ഇന്നലെ ചത്തു. അഗളി വെറ്ററിനറി ഡോക്ടർ മരിയയുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി.
സംഭവത്തിൽ അസ്വാഭാവികതകളൊന്നുമില്ലന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. ഷോളയൂർ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സജീവിന്റ നേതൃത്വത്തിൽ വനപാലകരെത്തി മേൽനടപടികൾ സ്വീകരിച്ചു.