പാലക്കാട്: പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാത പറളി എടത്തറയിൽ ബൈക്കും പെട്ടിഓട്ടോയും കൂട്ടിയിടിച്ച് മരിച്ച ചിറ്റൂർ പൊൽപ്പുള്ളി അത്തിക്കോട് സ്വദേശി ദീപക്കി(24)ന്റെ മൃതദേഹം സംസ്കരിച്ചു.
ചൊവ്വഴ്ച രാത്രി 11നായിരുന്നു അപകടം. മണ്ണൂർ കയ്മകുന്നത്തുകാവ് വേല കണ്ട് മടങ്ങുകയായിരുന്ന വിഷ്ണുവും ദീപക്കും സഞ്ചരിച്ച ബൈക്ക് മേലാമുറിയിൽ നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന പെട്ടി ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മേലാമുറി സ്വദേശികളായ വിഷ്ണു, മണികണ്ഠൻ എന്നിവർക്കും പരിക്കേറ്റിരുന്നു. അച്ഛൻ: ആറുമുഖൻ, അമ്മ: സുമിത്ര. സഹോദരങ്ങൾ: ദിവ്യ,ദിലീപ്.