39 ല​ക്ഷം രൂ​പ ചെല​വി​ൽ ന​വീ​ക​രി​ച്ച വ​ള്ളു​വ​ക്കു​ണ്ട് പാ​ത നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Wednesday, March 29, 2023 12:40 AM IST
കൊ​ല്ല​ങ്കോ​ട് : എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ന​വീ​ക​രി​ച്ച വ​ള്ളു​വ​ക്കു​ണ്ട് പെ​രു​ങ്ങോ​ട്ട്കാ​വ് പാ​ത
കെ.​ബാ​ബു എം​എ​ൽ​എ നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സു​പ്രി​യ സ്വാ​ഗ​തം പ​റ​ഞ്ഞു.
എ​ൽ​ഐ​സി അ​ന്‍റ് ഇ​ഡി സെ​ക്ഷ​ൻ അ​സി​സ്റ്റ​ൻ​ഡ് എ​ൻ​ജി​നി​യ​ർ എ.​കെ. ജി​സ്ന പ​ദ്ധ​തി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്ത് വി​വി​ധ വ​കു​പ്പ് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​രാ​ജ​ൻ, കെ.​കു​ട്ടി​കൃ​ഷ്ണ​ൻ, കെ.​ശി​വ​ദാ​സ​ൻ, ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​സൗ​ദാ​മ​ണി, പ​ഞ്ചാ​യ​ത്തം​ഗം എ.​ശി​വ​രാ​മ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ പാ​ത പു​ന​രു​ദ്ധാ​ര​ണ പ​ന്തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 39 ല​ക്ഷം വ​ക​യി​രു​ത്തി​യാ​ണ് പാ​ത​യെു ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​ത്. ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ഐ.​ഷെ​റീ​ഫ്ദീ​ൻ ന​ന്ദി പ​റ​ഞ്ഞു.