ഗ്രീൻഫീൽഡ് ഹൈവേ; പ്രമാണ പരിശോധന ആരംഭിച്ചു
1281741
Tuesday, March 28, 2023 12:38 AM IST
മണ്ണാർക്കാട് : പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രമാണ പരിശോധന ആരംഭിച്ചു. കാഞ്ഞിരപ്പുഴ, എടത്തനാട്ടുകര എന്നിവിടങ്ങളിൽ ആദ്യദിനത്തിൽ 233 പേരുടെ സർട്ടിഫിക്കറ്റുകളുടെ പരിശോധന പൂർത്തിയാക്കി. പരിശോധന ഇന്നും തുടരും. ഇന്നലെ കാഞ്ഞിരപ്പുഴ സാന്തോം പാരിഷ് ഹാളിൽ 109 പേരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചു. ഇവിടെ ആകെ 230 പേരുണ്ട്. ബാക്കിയുള്ളവരുടെ സർട്ടിഫിക്കറ്റുകൾ ഇന്നു പരിശോധിക്കുമെന്നു തഹസിൽദാർ ആർ. സുഷമ പറഞ്ഞു. അലനല്ലൂർ മൂന്ന് വില്ലേജിൽപെടുന്നവർക്കായി എടത്തനാട്ടുകര സന ഓഡിറ്റോറിയത്തിൽ നടത്തിയ ആദ്യദിന പരിശോധന ക്യാന്പിൽ 124 പേർഹാജരായി. ആകെ 180 പേരാണിവിടെയുള്ളത്. ബാക്കിയുള്ളവർക്കായി ഇന്നും പരിശോധന തുടരും. മണ്ണാർക്കാട് പയ്യനെടം വില്ലേജിൽ ഉൾപ്പെടുന്നവർക്ക് നാളെ രാവിലെ 10 മുതൽ കുമരംപുത്തൂർ വട്ടന്പലം കമ്യൂണിറ്റി ഹാളിൽ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും.