നഗരങ്ങളിൽ ശുദ്ധമായ പാൽ എത്തിക്കാൻ വിദ്യാർഥി സ്റ്റാർട്ടപ്പ്
1281733
Tuesday, March 28, 2023 12:37 AM IST
പാലക്കാട് : മെട്രോ നഗരങ്ങളിൽ പാലും പാൽ ഉല്പന്നങ്ങളും എത്തിക്കുന്ന വിദ്യാർഥി സ്റ്റാർട്ട് ആപ്പ് ആയ "ഫാം ഫെം' ന്റെ പ്രോഡക്ട് ലോഞ്ച് ധോണി ലീഡ് കോളജ് ഓഫ് മാനേജ്മെന്റിൽ വച്ച് നടന്നു. കോളജിലെ രണ്ടാം വർഷ സംരഭക എംബിഎ വിദ്യാർഥി വിഷ്ണു വർധനും എസ്ആർഎം യൂണിവേഴ്സിറ്റിയിലെ പൂർവ വിദ്യാർഥി അഖിൽ രാമചന്ദ്രനുമാണ് "ഫാം ഫെം' ന്റെ സ്ഥാപകർ. ഏപ്രിൽ ആദ്യവാരം കോയന്പത്തൂരിൽ പ്രവർത്തനം തുടങ്ങുന്ന കന്പനി ഈ വർഷം തന്നെ തമിഴ്നാട്ടിലെ മറ്റ് നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.
പരിപാടി വിൽഫ്രഷ് സ്ഥാപകൻ സെൽവകുമാർ വരദരാജൻ ഉദ്ഘാടനം ചെയ്തു. വിൽ ഫ്രഷ് സഹസ്ഥാപക ശർമിള പ്രോഡക്ട് ലോഞ്ച് നിർവഹിച്ചു. ആലത്തൂർ ബിഎസ്എസ് ഗുരുകുലം സ്കൂൾ ഡയറക്ടർ വിജയൻ വി.ആനന്ദ് വിശിഷ്ടതിയിയി. കോളജ് ചെയർമാൻ ഡോ.തോമസ് ജോർജ്, അക്കാദമിക് ഡീൻ ഡോ.രാജൻ, ബിസിനസ് കോച്ച് കല്യാണ്ജി എന്നിവർ സംസാരിച്ചു.