ചേലേങ്കരക്കാരുടെ സ്വപ്ന പദ്ധതിയായ തോരാപുരം പാലം യാഥാർഥ്യമായി
1281731
Tuesday, March 28, 2023 12:37 AM IST
മണ്ണാർക്കാട് : ചേലേങ്കരയെ മണ്ണാർക്കാട് നഗരത്തിനോട് ചേർക്കുന്ന തോരാപുരം പാലം യാഥാർഥ്യമായി. പാലത്തിന്റെ നിർമാണം പൂർത്തിയായി. അപ്രോച്ച് റോഡ് നിർമ്മാണം അവസാന ഘട്ടത്തിലാണ്.
അപ്രോച്ച് റോഡിന്റെ ഇരുഭാഗവും കോണ്ക്രീറ്റ് ഭിത്തി നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. റോഡിൽ മണ്ണും നിറച്ചു. ഇനി ടാറിംഗ് പ്രവർത്തികൾ കൂടി പൂർത്തീകരിച്ചാൽ പാലം ജനങ്ങൾക്ക് തുറന്നു കൊടുക്കാനാവും. മണ്ണാർക്കാട് നഗരത്തിൽ നിന്നും ചേലേങ്കരയിലേക്ക് ഇപ്പോൾ നെല്ലിപ്പുഴ വഴി നോട്ടമലയിലെത്തി പോകണം. പാലം തുറന്നു കൊടുക്കുന്നതോടെ മണ്ണാർക്കാട് നഗരത്തിന്റെ ഭാഗമാകും ചേലേങ്കര. പത്തുകുടി, തോരാപുരം മേഖലയിലുള്ളവർക്കും പാലം ഉപകാരപ്രദമാകും.
പച്ചക്കാട് മേഖലയിലേക്കും എളുപ്പമാർഗമാകും ഈ പാലം വഴിയുള്ള യാത്ര.