പ്രത്യേക മെഡിക്കൽ ക്യാന്പുമായി മണ്ണാർക്കാട് നഗരസഭ
1281488
Monday, March 27, 2023 1:01 AM IST
മണ്ണാർക്കാട് : മണ്ണാർക്കാട് നഗരസഭ വട്ടന്പലം മദർകെയർ ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് അതിദരിദ്ര വിഭാഗക്കാർക്കായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാന്പ് ശ്രദ്ധേയമായി. വൈദ്യസഹായത്തിനു പുറമേ ഇതുവരെയായി റേഷൻകാർഡ് ഇല്ലാത്തവർക്ക് റേഷൻ കാർഡ്,നഗരസഭാ ഹെൽത്ത് കാർഡ്, ശുചിത്വകിറ്റ്, സൗജന്യമായി മരുന്നുകൾ എന്നിവയും വിതരണം നടത്തി. 147 അതിദരിദ്ര വിഭാഗക്കാരും 33 ഹരിതകർമ്മ സേനാംഗങ്ങളും ക്യാന്പിന്റെ ഗുണഭോക്താക്കളായി.
നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ് കെ. പ്രസീത അധ്യക്ഷത വഹിച്ചു. ആരോഗ്യസ്ഥിരംസമിതി ചെയർമാൻ ഷഫീക്ക് റഹ്്മാൻ, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാർ, നഗരസഭാ സെക്രട്ടറി പി.ബി.കൃഷ്ണകുമാരി, കൗണ്സിലർമാർ, മദർകെയർ ഹോസ്പിറ്റൽ ഡോക്ടർമാരായ സമീർ, പയസ്.കെ.എ, അംജദ് ഫാറൂഖ്, ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ, ഹെൽത്ത് ഇൻസ്പെക്ടർമാർ,തുടങ്ങിയവർ പങ്കെടുത്തു.