രാഹുൽ ഗാന്ധിയെ അയോഗ്യനാക്കൽ : കോണ്ഗ്രസ് ദേശീയ പാത ഉപരോധിച്ചു
1281208
Sunday, March 26, 2023 6:56 AM IST
ആലത്തൂർ : രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം അയോഗ്യമാക്കിയ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ആലത്തൂർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ദേശീയ പാത ഉപരോധിച്ചു. സ്വാതി ജംഗ്ഷനിൽ കെപിസിസി മെന്പർ വി.സുദർശൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് പള്ളത്ത് സോമൻ അധ്യക്ഷനായി.
യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി അംഗം ഷാഹിദ് ആലത്തൂർ, എൻ.രാമചന്ദ്രൻ മാസ്റ്റർ, സി.ജയപ്രകാശ്, ജാഫർ വെങ്ങന്നൂർ, ജാഫർ ആലത്തൂർ, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ്, എ.ഹാരിസ്, കെ.കൃഷ്ണൻകുട്ടി ഭവദാസ്, അലാവുദീൻ എന്നിവർ സംസാരിച്ചു.