നെല്ലിയാന്പതിയിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു
1279551
Tuesday, March 21, 2023 12:17 AM IST
നെല്ലിയാന്പതി: കൈകാട്ടി പ്രദേശത്ത് വളർത്തു പശുവിനെ കടുവ ആക്രമിച്ചു കൊന്നു.
കൈകാട്ടിയിലെ വേലുസ്വാമിയുടെ പശുവിനെയാണ് സിഎസ്ഐ ചർച്ചിനും ചക്കിലിയൻ പാറക്കും ഇടയിൽ കാട്ടിൽ കടുവ ആക്രമിച്ച് കൊന്നത്.
കഴിഞ്ഞദിവസം മേയാൻ പോയ പശു വൈകുന്നേരം തിരിച്ചുവരാത്തതിനെ തുടർന്ന് പിറ്റേദിവസം തിരച്ചിൽ നടത്തിയതിപ്പോഴാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചത്ത നിലയിൽ പശുവിനെ കണ്ടെത്തിയത്.
ദിനംപ്രതി 14 ലിറ്റർ പാൽ നൽകുന്ന പശുവായിരുന്നു. ആലത്തൂർ വെറ്റിനറി സർജൻ ഡോ. കിഷോർ മാത്യു പശുവിനെ പോസ്റ്റ്മോർട്ടം ചെയ്തു. കഴിഞ്ഞ വർഷം നവംബർ 16 ന് കൈകാട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുറകിൽ സ്ഥിതി ചെയ്യുന്ന മൊബൈൽ ടവറിനടിയിൽ പട്ടാപകൽ വളർത്തു പട്ടിയെ പുലി ആക്രമിച്ച് കൊന്ന സംഭവവും ഉണ്ടായിട്ടുണ്ട്.