ശാരീരിക വൈകല്യമുള്ളവര്‍ക്കായി സൗജന്യ ആര്‍ച്ചറി ക്യാന്പ്
1279256
Monday, March 20, 2023 12:41 AM IST
പാലക്കാട് : ഫ്യൂച്ചർ ഒളിന്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിംഗ് അക്കാദമിയും ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി സാധാരണ ആളുകൾക്കും ശാരീരിക വൈകല്യമുള്ളവർക്കുമായി ഏപ്രിൽ ഒന്നുമുതൽ മെയ് 20 വരെ ആർച്ചറി ക്യാന്പ് നടത്തുന്നു.
അക്കാദമി ചീഫ് കോച്ചായ എം.എം. കിഷോറിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടുദിവസം കാലത്തും വൈകിട്ടും രണ്ട് ബാച്ചുകളിലായി രണ്ട് മണിക്കൂർ നേരമായിരിക്കും പരിശീലനം. അഞ്ചു മുതൽ പ്രായപരിധിയില്ലാതെ അന്പെയ്ത്ത് പഠിക്കുവാൻ ആഗ്രഹിക്കുന്ന ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ക്യാന്പിൽ പങ്കെടുക്കാം. മാർച്ച് 20ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് അപേക്ഷ ഫോമുകൾ അസോസിയേഷന്റെ ഇമെയിലിൽ അയച്ച് രജിസ്ട്രേഷൻ നടത്തണം.ഫോണ്‍.9809921065