വ​ട​ക്കു​കി​ഴ​ക്ക​ന്‍ മ​ണ്‍​സൂ​ണ്‍ അ​വ​സാ​നി​ച്ചു ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ക്ഷി സ​ര്‍​വേ​യ്ക്ക് തു​ട​ക്കം
Tuesday, February 7, 2023 12:04 AM IST
കോ​യ​മ്പ​ത്തൂ​ര്‍ : ത​മി​ഴ്‌​നാ​ട്ടി​ല്‍ എ​ല്ലാ വ​ര്‍​ഷ​വും വ​ട​ക്കു​കി​ഴ​ക്ക​ന്‍ മ​ണ്‍​സൂ​ണ്‍ അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം ന​ട​ത്തു​ന്ന പ​ക്ഷി സ​ര്‍​വേ​യ്ക്ക് തു​ട​ക്കം. ജ​ല​പ്പ​ക്ഷി​ക​ള്‍, ക​ര പ​ക്ഷി​ക​ള്‍ എ​ന്നി​ങ്ങ​നെ ര​ണ്ടാ​യി തി​രി​ച്ചാ​ണ് സ​ര്‍​വേ ന​ട​ത്തു​ന്ന​ത്.
ജ​നു​വ​രി 28, 29 തീ​യ​തി​ക​ളി​ല്‍ ജ​ല​പ​ക്ഷി സ​ര്‍​വേ ന​ട​ത്തി. മാ​ര്‍​ച്ച് നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​യി ക​ര പ​ക്ഷി സ​ര്‍​വേ​യും ന​ട​ക്കും. ജി​ല്ല​യി​ല്‍ വാ​ള​യാ​ര്‍, സെ​മ്മേ​ട് ഉ​ക്കു​ളം, പേ​രൂ​ര്‍, ഉ​ക്ക​ടം, കു​റി​ച്ചി, സെ​ങ്കു​ളം, കൃ​ഷ്ണാം​പ​തി, വെ​ള്ളാ​ളൂ​ര്‍,
സി​ങ്ക​ന​ല്ലൂ​ര്‍, പ​ള്ളി​പ്പാ​ള​യം, ക​ണ്ണം​പാ​ള​യം, അ​ച്ചാ​ന്‍​കു​ളം, സൂ​ലൂ​ര്‍, പെ​ട്ടി​ക്കു​ട്ടൈ, സെ​ല്‍​വം​പ​തി, ന​ര​സ​മ്പ​തി, ഇ​രു​കൂ​ര്‍​ക്കു​ളം, കാ​ള​പ്പ​ട്ടി, വേ​ട​പ്പ​ട്ടി എ​ന്നി​ങ്ങ​നെ 20 സ്ഥ​ല​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. സ​ര്‍​വേ​യി​ല്‍ പ​ക്ഷി സ്‌​നേ​ഹി​ക​ളും സ്‌​കൂ​ള്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളും വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടെ അ​ഞ്ചം​ഗ സം​ഘ​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.
ഈ ​സ​ര്‍​വേ​യി​ല്‍ ശ​രാ​ശ​രി 55 ഇ​നം പ​ക്ഷി​ക​ളെ ക​ണ്ടെ​ത്തി. കോ​യ​മ്പ​ത്തൂ​രി​ലെ കു​ള​ങ്ങ​ളി​ല്‍ 9,500 പ​ക്ഷി​ക​ള്‍ എ​ത്തി​യി​ട്ടു​ള്ള​താ​യി സ​ര്‍​വേ സം​ഘം ക​ണ്ടെ​ത്തി. അ​പൂ​ര്‍​വ​യി​നം പ​ക്ഷി​ക​ളി​ല്‍ വാ​ള​യാ​ര്‍ മേ​ഖ​ല​യി​ല്‍ ചാ​ര വേ​ഴാ​മ്പ​ലി​നെ​യും പേ​ത്തി​ക്കു​ട്ട​യി​ല്‍ ഓ​സ്‌​പ്രേ ക​ഴു​ക​നെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.