ക്രാഫ്റ്റ് ബസാർ എക്സിബിഷൻ തുടങ്ങി
1264778
Saturday, February 4, 2023 1:16 AM IST
കോയന്പത്തൂർ: തമിഴ്നാട് ഹാൻഡ്ക്രാഫ്റ്റ്സ് അസോസിയേഷൻ സിങ്കനല്ലൂരിൽ സംഘടിപ്പിക്കുന്ന ക്രാഫ്റ്റ് ബസാറിൽ ഉപഭോക്താക്കളെ കാത്ത് 80ലധികം സ്റ്റാളുകൾ. പ്രദർശനവും വില്പനയും നാളെക്കൂടി മാത്രം.
ബാത്തിക് സാരികൾ, ഹാൻഡ് എംബ്രോയ്ഡറി സാരികൾ, സ്യൂട്ടുകൾ, പോച്ചന്പള്ളി, മംഗളഗിരി സാരികൾ, ഡ്രസ് മെറ്റീരിയലുകൾ, മഹേശ്വരി സാരികൾ, ലെയ്സ് മെറ്റീരിയലുകൾ, പക്രു സാരികൾ എന്നിവ പ്രദർശനത്തിലുണ്ട്.കൂടാതെ, ടെറാക്കോട്ട, ലോഹം, ബീഡ് ആഭരണങ്ങൾ, ദസ്സാർ സിൽക്ക്, പ്രകൃതിദത്ത ഫൈബർ ഉൽപ്പന്നങ്ങൾ, സിൽക്ക് മാറ്റുകൾ, കൈകൊണ്ട് നിർമ്മിച്ച കൊട്ടകൾ, രാജസ്ഥാനി ചണങ്ങൾ, ചണ ഷൂസ്, തുകൽ ഷൂസ്, പഞ്ചാബി ചണങ്ങൾ, കോലാപുരി ഷൂസ്, ഡോഗ്ര മെറ്റൽവെയർ, കലംകാരി, മധുബനി ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാണ്.