യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ആർദ്രം കുടുംബ സഹായ പദ്ധതി ജില്ലായോഗം
1264775
Saturday, February 4, 2023 1:16 AM IST
പാലക്കാട്: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ആർദ്രം കുടുംബ സഹായ പദ്ധതിയുടെ ജില്ലാതല യോഗം സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ അംഗങ്ങൾക്കും കുടുംബങ്ങൾക്കും ആശ്രയമായി ഒരുക്കിയ ആർദ്രം പദ്ധതി ഈമാസം 15 മുതൽ സംസ്ഥാന വ്യാപകമായി നിലവിൽ വരും.
ജില്ലാതല യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.എസ്. സിംപ്സണ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ പി.എം.എം. ഹബീബ്, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ. ഹെൻട്രി, ആർദ്രം ട്രഷറർ എം.ഉണ്ണികൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ഫിറോസ് ബാബു, ജില്ലാ ട്രഷറർ കെ. ഗോകുൽദാസ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. ആർ. ചന്ദ്രൻ, ഫൈസൽ കൂട്ടമരത്ത്, ജോമി തുടങ്ങിയവർ പ്രസംഗിച്ചു.