യുവക്ഷേത്രയിൽ രക്തദാന ക്യാന്പ്
1264446
Friday, February 3, 2023 12:29 AM IST
പാലക്കാട്: യുവക്ഷേത്ര കോളജിലെ എൻഎസ്എസ് യൂണിറ്റും പാലക്കാട് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയും, പാലക്കാട് ബ്ലഡ്ബാങ്കും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാന്പിന്റെ ഉദ്ഘാടനം വൈസ് പ്രിൻസിപ്പൽ റവ.ഡോ.ജോസഫ് ഓലിക്കൽകൂനൽ നിർവഹിച്ചു. ഡയറക്ടർ റവ.ഡോ.മാത്യു ജോർജ് വാഴയിൽ അദ്ധ്യക്ഷനായിരുന്നു.
പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി പാലക്കാട് ചെയർമാൻ കൈലാസമണി എന്നിവർ ആശംസകളർപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം. ചന്ദ്രശേഖർ സ്വാഗതവും കെ.വി.അഞ്ജന നന്ദിയും പറഞ്ഞു. ക്യാന്പിൽ വിദ്യാർഥികളും അധ്യാപകരുമായി അൻപതോളം പേർ രക്തദാനം നിർവഹിച്ചു.
അപേക്ഷിക്കാം
പാലക്കാട്: പട്ടികവർഗ വികസന വകുപ്പ് അട്ടപ്പാടി ഐടിഡിപി ഓഫീസിന് കീഴിൽ ഓഫീസ് മാനേജ്മെന്റ് ട്രെയിനി നിയമനത്തിന് അട്ടപ്പാടിയിലെ പട്ടികവർഗക്കാരായ യുവതിയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയാണ് യോഗ്യത. അപേക്ഷ ഫെബ്രുവരി 15 നകം നൽകണം. അപേക്ഷകൾ അട്ടപ്പാടി പട്ടികവർഗ വികസന വകുപ്പിന്റെ വിവിധ ഓഫീസുകളിൽ ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04924 254382.