ന​ര​സി​മു​ക്കി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടമിറങ്ങി 450 ഏ​ത്ത​വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു
Thursday, February 2, 2023 12:33 AM IST
അ​ഗ​ളി: അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ൽ ന​ര​സി​മു​ക്കി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വ​ൻ കൃ​ഷി​നാ​ശം വി​ത​ച്ചു.
ചൊ​വ്വാഴ്ച രാ​ത്രി പ​ട്ടി​മാ​ളം നീ​ർ ചാ​ലി​ലൂ​ടെ എ​ത്തി​യ ആ​ന​ക​ൾ അ​ഗ​ളി സ്വ​ദേ​ശി പോ​ത്താ​നാ​മൂ​ഴി​യി​ൽ പോ​ൾ മാ​ത്യു​വി​ന്‍റെ കൃ​ഷി​ത്തോ​ട്ട​ത്തി​ലാ​ണ് താ​ണ്ഡ​വ​മാ​ടി​യ​ത്.
ന​ര​സി​മു​ക്കി​ൽ പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്ത് ഞാ​ലി​പ്പൂ​വ​നും,നേ​ന്ത്ര​നും അ​ട​ക്കം 3,500 വാഴ​ക​ളാ​ണ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ നാ​നൂ​റ്റ​ന്പ​തോ​ളം നേ​ന്ത്ര വാ​ഴ​ക​ൾ ന​ശി​പ്പി​ച്ച​താ​യി പോ​ൾ മാ​ത്യു പ​റ​ഞ്ഞു.
കൂ​ടാ​തെ തെ​ങ്ങു​ക​ളും ക​പ്പ​കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.​കൃ​ഷി സ്ഥ​ല​ത്തി​ന് ചു​റ്റും വൈ​ദ്യു​തി വേ​ലി സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും മ​ര​ച്ചി​ല്ല​ക​ളും മ​റ്റും പി​ഴു​തെ​റി​ഞ്ഞ് വൈ​ദ്യു​തി വേ​ലി നി​ർ​വീ​ര്യ​മാ​ക്കി​യ ശേ​ഷ​മാ​ണു ആ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ൽ ക​ട​ന്ന​ത്.
ബാ​ങ്കി​ൽനി​ന്നു ലോ​ണ്‍ എ​ടു​ത്തും പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി​യു​മാ​ണ് കൃ​ഷി യി​റ​ക്കി​യ​തെ​ന്ന് പോ​ൾ മാ​ത്യു പ​റ​ഞ്ഞു. വൈ​ദ്യു​തി വേ​ലി ത​ക​ർ​ന്ന​തി​നാ​ൽ ശേ​ഷി​ക്കു​ന്ന കൃ​ഷി​ക​ളും കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.