നവീകരിച്ച റോഡിന്റെ ഉദ്ഘാടനം
1262995
Sunday, January 29, 2023 12:50 AM IST
പാലക്കാട്: നഗരസഭ വെണ്ണക്കര അനുഗ്രഹ കോളനി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നഗരസഭാ കൗണ്‍സിലർ എ. കൃഷ്ണൻ നിർവഹിച്ചു. വെണ്ണക്കര അനുഗ്രഹ കോളനിയിൽ അമൃത് പദ്ധതിയിൽ ഉൾപെടുത്തി നവീകരിച്ച പുതിയ റോഡിന്റെ ഉദ്ഘാടനം നഗരസഭാ കൗണ്‍സിലർ എ. കൃഷ്ണൻ നിർവഹിച്ചു.
ചടങ്ങിൽ അനുഗ്രഹ കോളനി റസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്റ് എം. പ്രമോദ് അധ്യക്ഷത വഹിച്ചു. റസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം നഗരസഭാംഗം എം. സുലൈമാനും നിർവഹിച്ചു. വിവിധ തലങ്ങളിൽ മികവ് തെളിയിച്ച കലാകായിക പ്രതിഭകൾക്ക് പുരസ്കാര വിതരണവും നടത്തി. കോളനി ഭാരവാഹികളായ പ്രവീണ്‍, കെ.കെ. ഹരിദാസ്, സി.വി. ജോസ്, എം. ശ്രീനിവാസൻ, മുജീബ് ഇബ്രാഹിം എഡിഎസ് ചെയർപേഴ്സണ്‍ പി.ടി. മല്ലിക, സെക്രട്ടറി കെ.സി. രാധ, സി. ഗോപാലൻ, വി. കണ്ണൻ എന്നിവർ പ്രസംഗിച്ചു.
തീപിടിത്തം: നാട്ടുകാർ ഇടപെട്ട് ദുരന്തം ഒഴിവാക്കി
ചെർപ്പുളശേരി : മപ്പാട്ടുകര ആനക്കൽ പ്രദേശത്ത് ഇന്നലെ വൈകുന്നേരം തീപിടിത്തമുണ്ടായി. പ്രദേശവാസികളുടേയും സന്ദർശകരുടേയും ഇടപെടൽ കൊണ്ട് വലിയ ദുരന്തം ഒഴിവാക്കാൻ സാധിച്ചു. പുഴയും നരിമടയും ആനപ്പാറയും കാണാൻ ആനക്കൽ പ്രദേശത്ത് നിരവധി ആളുകളാണ് ദിവസേനെ എത്താറുള്ളത്. സന്ദർശകർക്കുളള സൗകര്യവും സംരക്ഷണവും നല്‍കണമെന്ന് നിരവധി സംഘടനകളും പ്രദേശവാസികളും ആവശ്യപെട്ടിട്ടും അതികൃതർ ഇതുവരേയും ഒരു നടപടിയും സ്വീകരിക്കാത്തതിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്. ആനക്കൽ പ്രദേശത്തിന്റെ സാധ്യതകൾ പരിഗണിച്ച് വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപെട്ടു.