യുവാവിന്റെ ചികിത്സക്ക് സഹായ സമിതി രൂപീകരിച്ചു
1262047
Wednesday, January 25, 2023 12:41 AM IST
ചിറ്റടി: വാഹനാപകടത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ചികിത്സകൾക്ക് പണം കണ്ടെത്താൻ വികാരിയച്ചന്റെ നേതൃത്വത്തിൽ ചികിത്സാ സഹായ സമിതി രൂപീകരിച്ചു. ചിറ്റടി മരിയ നഗർ സെന്റ്മേരീസ് ഇടവകാംഗം മങ്കുത്തേൽ ജോയ് ജോർജി (തോമസ്) ന്റെ മകൻ ജിയോ എം. ജോയി (21)യുടെ ചികിത്സക്കാണ് സഹായം തേടുന്നത്.
വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കോയന്പത്തൂർ പിഎസ്ജി ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാകുന്ന ജിയോയുടെ ചികിത്സാ ചെലവിനുള്ള സഹായം ആവശ്യപ്പെട്ടാണ് ഇടവക വികാരി ഫാ.ജോസ് കൊച്ചുപറന്പിലിന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയത്.
ഫെഡറൽ ബാങ്കിന്റെ മംഗലംഡാം ബ്രാഞ്ചിൽ ജോയ് ജോർജി (തോമസ്)ന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നന്പർ 163501 0001635, ഐഎഫ്എസ്സി കോഡ്-എഫ്ഡിആർഎൽ0001635. ഗൂഗിൾ പേ നന്പർ-8281321950.
കാണിക്കമാത കോണ്‍വന്റ്
സ്കൂളിൽ വാർഷികാഘോഷം
പാലക്കാട് : കാണിക്കമാത കോണ്‍വെന്റ് ഇഎംജിഎച്ച്എസ്എസിൽ 62-ാം വാർഷികാഘോഷം 26ന് വൈകീട്ട് അഞ്ച് മണിയ്ക്ക് നടക്കും. വി.കെ. ശ്രീകണ്ഠൻ എംപി മുഖ്യാതിഥിയാകുന്ന യോഗത്തിൽ ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. ഫാ.ജെയിംസ് ചക്കിയത്ത് അധ്യക്ഷനാകും. പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ ലിയോണി സിഎംസി വിശിഷ്ടാതിഥിയാകും. പിടിഎ പ്രസിഡന്റ് വി.ഭവരാജൻ ആശംസാ പ്രസംഗം നടത്തും. സ്കൂൾ മാനേജർ സിസ്റ്റർ റോഗി, പ്രിൻസിപ്പൽ സിസ്റ്റർ ടെസിന, സ്കൂൾ ലീഡർ പി.ദൃശ്യ തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നല്‍കും. തുടർന്ന് വിദ്യാർഥിനികളുടെ വിവിധ കലാപരിപാടികളും നടക്കും.