മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ആശ്വാസമായി വാണിയംകുളം ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ
1247201
Friday, December 9, 2022 1:00 AM IST
പാലക്കാട്: മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ആശ്വാസമായി വാണിയംകുളം ഗ്രാമപഞ്ചായത്തിലെ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ.
ഗ്രാമപഞ്ചായത്ത് പരിധിയിലെ 18 ന് മുകളിൽ പ്രായമുള്ള ബുദ്ധിപരമായും മാനസികമായും വെല്ലുവിളികൾ നേരിടുന്നവരുടെ പകൽ പരിപാലനം, സ്വാശ്രയ ജീവിത നൈപുണ്യ പരിശീലനം, തൊഴിൽ പുനരധിവാസ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണ് ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചത്. വിദ്യാർഥികളുടെ അഭിരുചികൾ കണ്ടെത്തി പരിശീലനവും വിദ്യാർത്ഥികൾക്ക് പേപ്പർ ക്രാഫ്റ്റ് പരിശീലനമുൾപ്പടെ നൽകുന്നുണ്ട്.
നവംബർ ഒന്നിന് പ്രവർത്തനമാരംഭിച്ച ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ നിലവിൽ ഏഴുപേരാണ് പ്രവേശനം നേടിയത്. രാവിലെ 10 മുതൽ മൂന്നുവരെയാണ് പ്രവർത്തന സമയം. ഒരു അധ്യാപിക, ആയ എന്നിവരാണ് സെന്ററിലുള്ളത്.
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ 20 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടാം വാർഡ് കോതയൂരിൽ കെട്ടിടം നിർമിച്ചത്. വിവിധ പദ്ധതികളിലൂടെ ഗ്രാമപഞ്ചായത്ത് പത്ത് ലക്ഷം ചെലവിൽ സെന്ററിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി.