ജവഹർ ചിൽഡ്രൻസ് ഫോറം ജില്ലാതല കലാമത്സരങ്ങൾ 17ന്
1247200
Friday, December 9, 2022 1:00 AM IST
കോയന്പത്തൂർ: കലാസാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജവഹർ ചിൽഡ്രൻസ് ഫോറം മലുമിച്ചാംബട്ടി സംഗീത കോളേജ് കാന്പസിൽ 17ന് ജില്ലാതല കലാമത്സരങ്ങൾ നടത്തും.
വോക്കൽ ഭരതനാട്യം, ഗ്രാമീണ നൃത്തം, ചിത്രരചന എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 5-8, 9-12, 13- 16 പ്രായ വിഭാഗങ്ങളിലും മത്സരങ്ങൾ നടക്കും. ഡിസംബർ 17ന് രാവിലെ 10ന് വായ്പ്പാട്ട് മത്സരം, ഭരതനാട്യം മത്സരം, ഗ്രാമീണ നൃത്ത മത്സരം എന്നിവ നടക്കും. കൂടുതൽ വിവരങ്ങൾക്ക് കോയന്പത്തൂർ സോണൽ ആർട്സ് ആൻഡ് കൾച്ചർ സെന്റർ ഓഫീസുമായി 0422 2610290 നന്പറിൽ ബന്ധപ്പെടണം.