സായുധസേനാ പതാകദിനം ആചരിച്ചു
1246760
Thursday, December 8, 2022 12:24 AM IST
പാലക്കാട്: സൈനിക ക്ഷേമ വകുപ്പ് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച സായുധസേനാ പതാകദിനം എഡിഎം കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത മുതിർന്ന സൈനികൻ ചിറ്റൂർ സ്വദേശി ചാമിയപ്പനെ റിട്ട. കേണൽ എൻ. രാധാകൃഷ്ണൻ ആദരിച്ചു.
മുതിർന്ന സൈനികരായ കണ്ണാടി സ്വദേശി മേനോൻ എൻ. പണിക്കർ, കൽമണ്ഡപം സ്വദേശി ടി. മാധവൻ എന്നിവരെ സൈനികക്ഷേമ വകുപ്പ് വീട്ടിൽ പോയി ആദരിച്ചിരുന്നു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ സൈനിക ക്ഷേമ ബോർഡ് വൈസ് പ്രസിഡന്റ് ടി.കെ. ചന്ദ്രൻ അധ്യക്ഷനായി.
സംസ്ഥാന എക്സ് സർവീസ് ലീഗ് പാലക്കാട് ജില്ലാ സെക്രട്ടറി വി.എസ്. കൃഷ്ണകുമാർ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഇൻചാർജ് കെ. ഉണ്ണികൃഷ്ണൻ,
അഖില ഭാരതീയ പൂർവ സൈനിക സേവക പരിഷത്ത് പാലക്കാട് പ്രസിഡന്റ് എൻ. അജയകുമാർ, എയർഫോഴ്സ് അസോസിയേഷൻ പാലക്കാട് ചാപ്റ്റർ വൈസ് പ്രസിഡന്റ് കെ. കൃഷ്ണകുമാർ,
നാഷണൽ എക്സ് സർവീസ്മെൻ കോഓർഡിനേഷൻ കമ്മിറ്റി ജില്ലാ പ്രസിഡന്റ് കെ.എ ഉണ്ണികൃഷ്ണൻ, ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ എ.ജി. അജിത് തുടങ്ങിയവർ പങ്കെടുത്തു.