പാതയോരത്തെ പാഴ്ച്ചെടികൾ നീക്കിത്തുടങ്ങി
1243358
Saturday, November 26, 2022 12:28 AM IST
നെന്മാറ : പൊതുമരാമത്ത് റോഡിലെ വശങ്ങളിലുള്ള പാഴ് ചെടികളും പുല്ലുകളും വെട്ടിമാറ്റി തുടങ്ങി.
നെന്മാറ- ഗോവിന്ദാപുരം, നെ·ാറ-അടിപ്പെരണ്ട, നെന്മാറ-കരിന്പാറ തുടങ്ങിയ പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം റോഡ് അരികുകളിലെ ചെടികളും പുല്ലുകളുമാണ് ടാർ റോഡിനോട് ചേർന്ന് ഒരു മീറ്റർ വീതിയിൽ വെട്ടി മാറ്റി വൃത്തിയാക്കുന്നത്.
റോഡിന്റെ വശങ്ങൾ വൃത്തിയാക്കാൻ ആരംഭിച്ചതോടുകൂടി വള്ളിപ്പടർപ്പുകൾക്ക് അടിയിൽ മുങ്ങിപ്പോയ ദിശാസൂചിക ബോർഡുകളും കലുങ്കുകളുടെ സിമന്റ് തിട്ടയും റോഡിനോട് ചേർന്ന് അപകടകരമായ രീതിയിൽ കിടക്കുന്ന അഴുക്ക് ചാലുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി.
ഇതോടെ ഇടുങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് പരസ്പരം വശം കൊടുത്ത് മുന്നോട്ട് പോകാനും സൗകര്യമായി.