സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ ബോധവത്കരണ റാലി
1243349
Saturday, November 26, 2022 12:28 AM IST
കോയന്പത്തൂർ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും വിവേചനത്തിനുമെതിരേ സാമൂഹ്യക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ റാലി സംഘടിപ്പിച്ചു.
ജില്ലാ കളക്ടർ ജി.എസ്. സമീരൻ റാലി ഫ്ളാഗ്ഓഫ് ചെയ്തു.
പ്ലക്കാർഡുകളുമേന്തി നൂറിലധികം കോളജ് വിദ്യാർഥികൾ റാലിയിൽ പങ്കെടുത്തു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഫോണ് നന്പറുകളും സ്ത്രീകളെ ബോധവത്ക്കരിക്കുന്നതിനുള്ള മുദ്രാവാക്യങ്ങളും ബാനറുകളിലും പ്ലക്കാർഡുകളിലുമുണ്ടായിരുന്നു.
കോയന്പത്തൂരിലെ ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നാരംഭിച്ച റാലി സർക്കാർ ആശുപത്രി പരിസരത്തു സമാപിച്ചു.