സംസ്ഥാന വീൽചെയർ ക്രിക്കറ്റ് ടീം സെലക്ഷൻ ട്രയൽ തീയതി മാറ്റി
1243345
Saturday, November 26, 2022 12:27 AM IST
പാലക്കാട്: വീൽചെയർ ക്രിക്കറ്റ് ഇന്ത്യയുടെ കീഴിൽ ആന്ധ്രപ്രദേശ് വീൽചെയർ ആൻഡ് ഡിസേബിൾഡ് ക്രിക്കറ്റ് അസോസിയേഷൻ ഡിസംബർ ഒന്പതു മുതൽ 13 വരെ വിശാഖപട്ടണത്ത് നടത്തുന്ന സൗത്ത് ഇന്ത്യ ക്രിക്കറ്റ് കപ്പിനായി തൃശൂരിൽ നടത്തുവാനിരുന്ന കേരള സ്റ്റേറ്റ് വീൽചെയർ ക്രിക്കറ്റ് ടീം സെലക്ഷൻ ട്രയലിന് അധികം മത്സരാർഥികൾ രജിസ്ട്രേഷൻ നിർവഹിക്കാത്തതുകൊണ്ട്് നവംബർ 30 ലേക്ക് മാറ്റിയതായി ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള അറിയിച്ചു.
ജില്ലാതലത്തിൽ സെലക്ഷൻ ട്രയൽസോ, മത്സരങ്ങളോ ഉണ്ടായിരിക്കുന്നതല്ല. സംസ്ഥാന ടീം സെലക്ഷൻ ട്രയൽസിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ്. വീൽചെയർ സ്വന്തമായുള്ള സ്പൈനൽകോഡ്, പോളിയോ, ആംപ്യൂട്ടി എന്നീ ശാരീരിക വൈകല്യമുള്ളവർക്ക്
പ്രായപരിധിയില്ലാതെ പങ്കെടുക്കാം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കായികതാരങ്ങൾ 28 ന് വൈകീട്ട് അഞ്ചിനു മുന്പ് രജിസ്ട്രേഷൻ നിർവഹിക്കണം.
അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ, സംസ്ഥാന പ്രസിഡന്റിനെ വിളിക്കുകയോ വേണം.