മലന്പുഴ ജലസേചന പദ്ധതിയുടെ കനാലുകൾ ഉടൻ നവീകരിക്കും
1243084
Friday, November 25, 2022 12:35 AM IST
പാലക്കാട് : മലന്പുഴ ഡിവിഷനു കീഴിലുള്ള പദ്ധതികളുടെ ബ്രാഞ്ച് കനാലുകൾ ഏഴുദിവസത്തിനകം നവീകരിച്ച് ജലവിതരണം ഉറപ്പാക്കാൻ മലന്പുഴ പദ്ധതി ഉപദേശക സമിതി യോഗത്തിൽ തീരുമാനം.
ചുണ്ണാന്പുതറയിലെ ശിരുവാണി ജലസേചന ഓഫീസ് ഹാളിൽ എ. പ്രഭാകരൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ പഞ്ചായത്തിൽ നിന്ന് ഒരു കോടി രൂപ ഡിപ്പോസിറ്റായി നൽകുകയോ ഫണ്ട് നൽകാമെന്ന കത്തിന്റെ ഉറപ്പിന്റെയോ അടിസ്ഥാനത്തിൽ പരമാവധി ഏഴ് ദിവസത്തിനുള്ളിൽ ജലസേചന വകുപ്പ് ബ്രാഞ്ച് കനാലുകൾ വൃത്തിയാക്കും. അധികം വരുന്ന തുക സർക്കാരിൽ നിന്ന് ലഭ്യമാക്കുമെന്ന് എംഎൽഎ യോഗത്തിൽ അറിയിച്ചു.
സബ് കനാലുകൾ വൃത്തിയാക്കുന്നതിനുള്ള പ്രവൃത്തികൾ പഞ്ചായത്തുകൾ തനത് ഫണ്ട് ഉപയോഗിച്ച് നേരിട്ട് കരാറുകാരെ ഏൽപിച്ചു പൂർത്തിയാക്കണം. കാഡാ കനാലുകൾ കർഷകസംഘങ്ങൾ ഏറ്റെടുത്ത് വൃത്തിയാക്കണം. കനാലുകൾ വൃത്തിയാവുന്നതോടെ നിലവിലുള്ളതിനേക്കാൾ സുഗമമായി ജലവിതരണം നടത്താനാവുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.