മെട്രോ റെയിൽ പദ്ധതി തിരുപ്പൂരിലേക്കു നീട്ടാൻ സർക്കാരിനോട് ആവശ്യപ്പെടും
1227396
Tuesday, October 4, 2022 12:21 AM IST
തിരുപ്പൂർ : കോയന്പത്തൂരിലെ മെട്രോ റെയിൽ പദ്ധതി തിരുപ്പൂരിലേക്കു നീട്ടാൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് പുതുതായി ചുമതലയേറ്റ തിരുപ്പൂർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുബ്രഹ്മണ്യം പറഞ്ഞു.
തിരുപ്പൂർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് നടത്തി പൂർത്തിയായി. ഈ സാഹചര്യത്തിൽ ഇന്ന് അപ്പാച്ചെ നഗറിലെ തിരുപ്പൂർ അസോസിയേഷൻ ഓഫീസിൽ പുതിയ ഭരണാധികാരികൾ ചുമതലയേറ്റു.
ചുമതല ഏറ്റെടുത്തശേഷം തിരുപ്പൂർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം. സുബ്രഹ്മണ്യം മാധ്യമങ്ങളെ കണ്ടു.
കോയന്പത്തൂരിൽ മെട്രോ റെയിൽ പദ്ധതി കൊണ്ടുവരാൻ തമിഴ്നാട് സർക്കാർ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് തിരുപ്പൂരിലേക്കു നീട്ടണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നത്. 20,000 തൊഴിലാളികളെയെങ്കിലും പാർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.
വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ലണ്ടൻ, യുകെ രാജ്യങ്ങളുമായി പ്രവർത്തനാരംഭിക്കുന്നു. ദീപാവലിക്കുശേഷം വ്യവസായത്തിന് വീണ്ടും പഴയ വളർച്ച കൈവരിക്കാൻ കഴിയുന്ന തരത്തിൽ പ്രവൃത്തികൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.