ഒക്ടോബർ രണ്ടിന് ഇറച്ചിക്കടകൾ അടയ്ക്കണമെന്നു നിർദേശം
Saturday, October 1, 2022 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ: ഗാ​ന്ധി​ജ​യ​ന്തി പ്ര​മാ​ണി​ച്ച് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് കോ​യ​ന്പ​ത്തൂ​രി​ൽ ഇ​റ​ച്ചി​ക്ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു നി​രോ​ധി​ക്കു​മെ​ന്ന് കോ​ർ​പറേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ പ്ര​താ​പ് അ​റി​യി​ച്ചു. അ​ന്നേ ദി​വ​സം ആ​ട്, പ​ശു, കോ​ഴി എ​ന്നി​വ​യെ ക​ശാ​പ്പ് ചെ​യ്യു​ന്ന​തും ഇ​റ​ച്ചി വി​ല്​പ​ന​യും ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ കോ​യ​ന്പ​ത്തൂ​ർ മു​നി​സി​പ്പ​ൽ കോ​ർ​പറേ​ഷ​ൻ പ​രി​ധി​യി​ലെ മ​ട്ട​ണ്‍, ബീ​ഫ്, ചി​ക്ക​ൻ, പോ​ർ​ക്ക് ക​ട​ക​ൾ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് അ​ട​ച്ചി​ട​ണം.
കോ​യ​ന്പ​ത്തൂ​ർ കോ​ർ​പറേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ഉ​ക്ക​ടം, ശ​ക്തി റോ​ഡ്, ബോ​ത്ത​നൂ​ർ സ​ർ​ക്കാ​ർ മ​ന​സ്, ദു​ടി​യ​ലൂ​ർ കോ​ർ​പ​റേ​ഷ​ൻ ഇ​റ​ച്ചി​ക്ക​ട​ക​ൾ എ​ന്നി​വ അ​ന്നേ ദി​വ​സം പ്ര​വ​ർ​ത്തി​ക്കി​ല്ല. ​ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യുന്നു.