പാലക്കാട് ഗവണ്മെന്റ് മോയൻ ഗേൾസ് ഹൈസ്കൂളിലേക്ക് ഇൻസിനറേറ്റർ നല്കി
1226177
Friday, September 30, 2022 12:31 AM IST
പാലക്കാട് : ഈസ്റ്റ് റോട്ടറി ക്ലബും ഈശ്വർ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി പാലക്കാട് ഗവണ്മെന്റ് മോയൻ ഗേൾസ് ഹൈസ്കൂളിലേക്ക് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ നല്കി.
ഈസ്റ്റ് റോട്ടറി പ്രസിഡന്റ് ഡോ.ഹരീഷ് മേനോൻ, ഈശ്വർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബി.ജയരാജൻ എന്നിവർ ചേർന്ന് ഇൻസിനറേറ്റർ സ്കൂളിലെ ഹെഡ് മാസ്റ്റർക്കു കൈമാറി.
തുടർന്ന് വ്യക്തി ശുചിത്വത്തെ പറ്റിയും കൈകഴുകുന്ന ശാസ്ത്രീയ രീതിയെ പറ്റിയും കുട്ടികൾക്ക് ഡോ.ഹരീഷ് മേനോൻ ക്ലാസ് എടുത്തു. റോട്ടറി ക്ലബ് ഭാരവാഹികളായ സെക്രട്ടറി രാജീവ് രാമനാഥ്, മുൻ പ്രസിഡന്റുമാരായ ഡോ.എസ്. മുത്തുകുമാർ, പി.ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു. മോയൻ ഗേൾസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റേഴ്സ് എസ്.സുജിത്ത്, എം.ഇന്ദു, അധ്യാപകരായ കെ.സുരേഷ്, എം.ജി. ജ്യോതി എന്നിവർ സംസാരിച്ചു.