ലോക പുഴദിനമാചരിച്ച് തൃപ്പന്നൂർ സ്കൂളിലെ കുട്ടികൾ
1225412
Wednesday, September 28, 2022 12:32 AM IST
വടക്കഞ്ചേരി: ലോക പുഴദിനത്തിൽ ചെറുകുന്നപ്പുഴയിൽ കുളിച്ചും പുഴയോരത്ത് കളിച്ചുല്ലസിച്ചും തൃപ്പന്നൂർ എയുപി സ്കൂളിലെ നേച്ചർ ക്ലബ് അംഗങ്ങൾ. മാരിയപ്പാടം ഗ്രാമത്തിലൂടെ ഒഴുകുന്ന മംഗലം പുഴ യുടെ കൈവഴിയായ ചെറുകുന്നപ്പുഴയിലായിരുന്നു കുട്ടികളുടെ പുഴദിന പരിപാടികൾ.
പുഴയുടെ വഴിമാറി ഒഴുകലും തീരം ഇടിഞ്ഞുശോഷിച്ചതും പുഴയി ൽകാട് വളർന്നതും പുഴ ഒരുക്കുന്ന ആവാസ വ്യവസ്ഥയും കുട്ടികൾ അടുത്തു കണ്ടറിഞ്ഞു. പാലക്കുഴിയിലെ തിണ്ടില്ലം വെള്ളച്ചാട്ടത്തിൽ നിന്നുള്ള പുഴ കൂടിചേരുന്ന കൂട്ടില കടവ് തടയണവരെയാണ് കുട്ടികൾ പുഴയിലൂടെ നടന്നത്.
ക്ലബ് കോ-ഓർഡിനേറ്റർ ജോബി ജോണ് പുഴ സംരക്ഷണപ്രതി ജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപികമാരായ സി. രജിത, ടി.സി. പ്രസീദ, എം. ഷാനി എന്നിവർ നേതൃത്വം നല്കി.