ഏഴുവയസുകാരിയെ പീഡിപ്പിച്ച 70 കാരൻ അറസ്റ്റിൽ
1224504
Sunday, September 25, 2022 12:43 AM IST
വടക്കഞ്ചേരി: ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന പാരിതിയിൽ 70 കാരനെ പോലീസ് അറസ്റ്റു ചെയ്തു. പുതുക്കോട് തെക്കേപ്പൊറ്റ തൂപ്പുംകാട് അബ്ദുൾറഹ്മാനെ (70) യാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാം ക്ലാസിൽ പഠിക്കുന്ന ഇയാളുടെ ബന്ധുവായ പെണ്‍കുട്ടിയെ കഴിഞ്ഞ ജൂണ്‍ മാസം മുതൽ പല തവണ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. ചുമട്ടു തൊഴിലാളിയായിരുന്നു പ്രതി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.