ഓലക്കരിച്ചിലും മുഞ്ഞയും വ്യാപിച്ചു; അഞ്ച് ഏക്കർ നെൽകൃഷിയിൽ യന്ത്രകൊയ്ത്ത്
1223845
Friday, September 23, 2022 12:32 AM IST
ചിറ്റൂർ : ഓലക്കരിച്ചലും മുഞ്ഞ ബാധിച്ച് നെൽച്ചെടികൾ നശിച്ചു തുടങ്ങിയതിനാൽ അഞ്ച് ഏക്കർ നെൽകൃഷി കർഷക സഹോദരങ്ങൾ യന്ത്ര കൊയ്ത്തുനടത്തി.
വടക്കത്തറ രാമചന്ദ്രൻ, സുന്ദരൻ, നടരാജൻ എന്നിവരാണ് മുടക്കുമുതലിന്റെ പകുതി വരുമാനം പോലുമില്ലാതെ കൊയ്ത്തു നടത്തിയിരിക്കുന്നത്.
ഏക്കറിന് 25,000ൽ കൂടുതലാണ് കൃഷിയിറക്കാൻ ചെലവായിരിക്കുന്നത്.
ഓലക്കരിച്ചിൽ വ്യാപിച്ചു തുടങ്ങിയതിനാൽ കിട്ടുന്ന തുക ലഭിക്കട്ടെ എന്ന നിലയിലാണ് ദൂരദിക്കിൽ നിന്നും കൊയ്ത്തു യന്ത്രം കൊണ്ടുവന്നിരിക്കുന്നത്.
പതിവായി ലഭിക്കുന്നതിന്റെ പകുതി പോലും വിളവുലഭിച്ചില്ലെന്നതു കർഷകരെ സാന്പത്തിക ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. കൃഷിഭവൻ അധികൃതരുടെ നിർദേശപ്രകാരം മരുന്നു തെളിച്ചിട്ടും രോഗബാധ അനിയന്ത്രിതമാവുന്നില്ലെന്നതും കർഷകരെ അലട്ടുന്നുണ്ട്.
മുൻ വർഷങ്ങളിൽ സമയോചിതമായി ജലം ലഭിക്കാതെയാണ് നെൽകൃഷി ഉണങ്ങാൻ കാരണമായത്.
എന്നാൽ ആവശ്യത്തിനു ജലം ലഭിച്ചിട്ടുപോലും കാലാവസ്ഥാ വ്യതിയാനം കാരണം രോഗബാധ പെട്ടെന്ന് പടരുന്നതായും കർഷകർ അറിയിച്ചു.
കൊയ്തെടുത്ത നെല്ല് വീടിന്റെ വരാന്തയിൽ തന്നെ ഉണക്കിയന്ത്രം ഉപയോഗിച്ച് ചാക്കിൽ സംഭരിച്ചിരിക്കുകയാണ്.
എത്രയും പെട്ടെന്ന് നെല്ലുസംഭരണം തുടങ്ങണമെന്നതാണ് കർഷകരുടെ ആവശ്യം