സ്നേഹാദരവ് - 2025
1571820
Tuesday, July 1, 2025 1:51 AM IST
ചാലക്കുടി: സെന്റ് മേരീസ് ഫൊറോന പള്ളി കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ വാർഷികം സ്നേഹദരവ് - 2025 നടത്തി. വികാരി ഫാ. വർഗീസ് പാത്താടൻ അധ്യക്ഷത വഹിച്ചു. മുരിങ്ങൂർ ഡിംസ് മീഡിയ കോളജ് ഡയറക്ടർ ഫാ. ആന്റണി വടക്കേക്കര ഉദ്ഘാടനം ചെയ്തു.
ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് എൽഎൽബി പാസായ ജോൺപോൾ കല്ലനെയും പന്ത്രണ്ടാം ക്ലാസ് ഉന്നതവിജയം കരസ്ഥമാക്കിയ സോളമൻ ജോഷിയെയും ഉന്നതവിജയം നേടിയവരെയും വിവാഹജൂബിലി ആഘോഷിക്കുന്നവരെയും 2022-25 വർഷത്തിലെ യൂണിറ്റ് ഭാരവാഹികളെയും ആദരിച്ചു.
അസി. വികാരിമാരായ ഫാ. ക്രിസ്റ്റി ചിറ്റക്കര, ഫാ. അഖിൽ തണ്ടിയേക്കൽ, ഫാ. ഡിക്സൺ കാഞ്ഞൂക്കാരൻ, രൂപത കേന്ദ്രസമിതി സെക്രട്ടറി ജോജി പടിഞ്ഞാക്കര, ഫൊറോന കേന്ദ്രസമിതി പ്രസിഡന്റ് ജിയോ കൈതാരത്ത്, നടൻ അനിൽ ആന്റോ, കേന്ദ്രസമിതി പ്രസിഡന്റ് ജോഷി പുത്തരിക്കൽ, സെക്രട്ടറി ജോസി കൊട്ടേക്കാരൻ, ജോർജ് വാച്ചാലുക്കൽ, വർഗീസ് കാട്ടുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
നേരത്തേ ദിവ്യബലിക്ക് രൂപത വികാരി ജനറാൾ മോൺ. ജോളി വടക്കൻ കാർമികത്വം വഹിച്ചു.