വാ​ർ​ക്ക​യു​ടെ ത​ക​രാ​ർ, അഞ്ചു ലക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി
Wednesday, July 3, 2024 1:18 AM IST
തൃ​ശൂ​ർ: വാ​ർ​ക്ക​യു​ടെ ത​ക​രാ​ർ​മൂ​ലം വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ആ​രോ​പി​ച്ച് ഫ​യ​ൽ ചെ​യ്ത ഹ​ർ​ജി​യി​ൽ പ​രാ​തി​ക്കാ​ര​ന് അ​നു​കൂ​ല​വി​ധി.

തൃ​ശൂ​ർ മു​ണ്ടൂ​ർ കു​ന്ന​ത്തു​ള്ളി വീ​ട്ടി​ൽ കെ. ​എ​സ്. ബാ​ബു ഫ​യ​ൽ ചെ​യ്ത ഹ​ർ​ജി​യി​ലാ​ണ് പേ​രാ​മം​ഗ​ല​ത്തു​ള്ള ടി.​എ​സ്. രാ​മ​കൃ​ഷ്ണ​നെ​തി​രെ വി​ധി​യു​ണ്ടാ​യ​ത്. നി​ർ​മാ​ണ​ത്തി​നു​ശേ​ഷം വാ​ർ​ക്ക ചോ​ർ​ന്നൊ​ലി​ക്കു​ക​യും പ​ല ഭാ​ഗ​ങ്ങ​ളി​ലും ചി​ന്ന​ൽ രൂ​പ​പ്പെ​ടു​ക​യും വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കോ​ട​തി നി​യോ​ഗി​ച്ച വി​ദ​ഗ്ധ​നും വീ​ട് അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

തെ​ളി​വു​ക​ൾ പ​രി​ഗ​ണി​ച്ച പ്ര​സി​ഡ​ന്‍റ് സി.​ടി. സാ​ബു, മെ​ന്പ​ർ​മാ​രാ​യ എ​സ്. ശ്രീ​ജ, ആ​ർ.​റാം​മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ഉ​പ​ഭോ​ക്തൃ​കോ​ട​തി​യാ​ണ് ഹ​ർ​ജി​ക്കാ​ര​നു ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ​യും ചെ​ല​വി​ലേ​ക്ക് 5,000 രൂ​പ​യും ന​ൽ​കാ​ൻ വി​ധി​ച്ച​ത്.
ഹ​ർ​ജി​ക്കാ​ര​നു​വേ​ണ്ടി അ​ഡ്വ.​എ.​ഡി. ബെ​ന്നി ഹാ​ജ​രാ​യി.