വീ​ട്ടി​ൽ​നി​ന്ന് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ചെ​മ്പുപാ​ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ചു
Monday, July 1, 2024 1:09 AM IST
എ​രു​മ​പ്പെ​ട്ടി: മ​ര​ത്തം​കോ​ട് വീ​ട്ടി​ൽ​നി​ന്ന് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ചെ​മ്പു​പാ​ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ചു. മ​ര​ത്തം​കോ​ട് കി​ട​ങ്ങൂ​ർ ചി​റ​മ​നേ​ങ്ങാ​ട് സ്വ​ദേ​ശി വ​ട​ക്കേ​ക്ക​ര വീ​ട്ടി​ൽ മ​ണി​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് ചെ​മ്പു​പാ​ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 26 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വ​ലി​യ ച​മ്പു​പാ​ത്ര​വും ര​ണ്ടു​വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മ​റ്റൊ​രു ചെ​മ്പു​പാ​ത്ര​വും കൂ​ടാ​തെ നി​ര​വ​ധി പാ​ത്ര​ങ്ങ​ളും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ അ​ഞ്ചു​മ​ണി​യോ​ടെ മ​ണി​യു​ടെ ഭാ​ര്യ പാ​ത്ര​ങ്ങ​ൾ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്ത് വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ കു​ന്നം​കു​ളം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.