തൃശൂർ: ജില്ലാ സഹകരണ ആശുപത്രിയിൽ ഡോക്ടേഴ്സ് ദിനാചരണം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ ഉദ്ഘാടനം ചെയ്തു.
ആശുപത്രി പ്രസിഡന്റ് ടി.കെ. പൊറിഞ്ചു അധ്യക്ഷത വഹിച്ചു. ഡോ. കെ. ഗോപിനാഥ്, ഡോ. ത്രിദീപ് സാഗർ എന്നിവരെ പൊന്നാടയണിയിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. രാമദാസ് സ്വാഗതവും ജോസി തോമസ് നന്ദിയും പറഞ്ഞു. ആശുപത്രി വൈസ് പ്രസിഡന്റ് സത്യഭാമ, ഡയറക്ടർമാരായ പി.ബി. മൊയ്തു, ജേക്കബ് പോൾ തട്ടിൽ, ശരത്കുമാർ എന്നിവർ പ്രസംഗിച്ചു.
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടേഴ്സ് ദിനാചരണത്തിൽ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഡോക്ടർമാരെ ആദരിച്ചു.
ആധുനികസജ്ജീകരണങ്ങളോടുകൂടിയ ന്യൂറോളജി ക്ലാസ്റൂം ന്യൂറോളജി വിഭാഗത്തിലെ ഡോക്ടർമാർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സിഇഒ ഡോ. ബെന്നി ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. പോൾ ചാലിശേരി, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ എന്നിവർ പങ്കെടുത്തു.
തൃശൂര്‍: തൃശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് എൽപി സ്കൂളിലെ ഡോക്ടേഴ്സ് ഡേ വിവിധ പരിപാടികളുടെ ആചരിച്ചു. വിദ്യാർഥിയും ആളൂർ ഹെൽത്ത് സെന്ററിൽ ഡോക്ടറുമായ ഡോ. വി.പി. ബിന്ദു സന്നിഹിതയായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിനി തെരേസ് ഡോക്ടറെ ആദരിച്ചു. ലാലി വര്‍ഗീസ് സ്വാഗതവും ഫിന്ഷി ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
തൃശൂർ: ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ നായ്ക്കനാൽ റസിഡന്റ്സ് അസോസിയേഷൻ പരിധിയിലുള്ള മുതിർന്ന ഡോക്ടർമാരായ ഡോ. ലക്ഷ്മണകുമാർ, ഡോ. ശ്രീദേവി, ഡോ. ടി.കെ. ചന്ദ്രൻ, കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. രാംദാസ്, ഡോ. സംഗമേശ്വരൻ, ഡോ. ശിവദാസ് എന്നിവരെ അവരവരുടെ വസതിയിലെത്തി ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് പി.വി. ഗോപി, സെക്രട്ടറി എം. മനോജ് കുമാർ മറ്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
തൃശൂർ: ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ചു ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന്റെ ചുമതലയുള്ള ഡോ. ശ്രീദേവി നായർക്കു സെന്റ് തോമസ് കോളജിന്റെ ആദരം. എൻഎസ്എസിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടിവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ ഡോ. വി.ജെ. ശ്രീദേവി നായരെ പൊന്നാടയണിയിച്ചു.
പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കൊളന്പ്രത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെയ്സൻ പാണേങ്ങാടൻ, ഡോ. വിമല ജോൺ, വോളന്റിയർമാരായ ശ്രീഭദ്ര, സ്നേഹ എന്നിവർ പ്രസംഗിച്ചു. ജ്യോതിഷ്, മാളവിക,ആദിത്യ എന്നിവർ നേതൃത്വം നൽകി.