വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​നെ ഉ​മ്മ​വ​യ്ക്കു​ന്ന ഉ​ണ്ണീ​ശോ; പൂ​ങ്കു​ന്നത്ത് അ​പൂ​ർ​വ​രൂ​പം
Wednesday, July 3, 2024 1:18 AM IST
തൃ​ശൂ​ർ: വ​ള​ർ​ത്തു​പി​താ​വാ​യ മാ​ർ യൗ​സേ​പ്പി​നെ ഗാ​ഢ​മാ​യി സ്നേ​ഹി​ക്കു​ന്ന ഉ​ണ്ണീ​ശോ​യു​ടെ അ​പൂ​ർ​വ​രൂ​പം ശ്ര​ദ്ധേ​യ​മാ​കു​ന്നു. തൃ​ശൂ​ർ പൂ​ങ്കു​ന്നം പ​ള്ളി അ​ങ്ക​ണ​ത്തി​ലെ ക​പ്പേ​ള​യി​ലാ​ണ് ഈ ​വി​സ്മ​യ​രൂ​പം സ്ഥാ​പി​ക്ക​പ്പെ​ടു​ക. വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റ തോ​ളി​ൽ ഇ​രു​ന്ന് കു​സൃ​തി​ച്ചി​രി​യോ​ടെ ഉ​മ്മ​വ​യ്ക്കു​ന്ന ഉ​ണ്ണീ​ശോ​യും ഉ​ണ്ണീ​ശോ​യെ വാ​ത്സ​ല്യ​ത്തോ​ടെ നോ​ക്കു​ന്ന യൗ​സേ​പ്പി​താ​വു​മാ​ണീ തി​രു​സ്വ​രൂ​പം.

ദൈ​വ​ദ​ർ​ശ​ന​ങ്ങ​ളു​ടെ തോ​ഴ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​നെ​പ്പോ​ലെ ദൈ​വ​സ്നേ​ഹ​ത്തി​ന്‍റെ ആ​ഴം വി​ളി​ച്ച​റി​യി​ക്കു​ന്ന ഒ​രു തി​രു​സ്വ​രൂ​പ​ത്തി​നു​വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണാ​ന്ത്യ​ത്തി​ലാ​ണ് ഈ രൂ​പം നി​ർ​മി​ക്കാ​ൻ സെന്‍റ് ജോസഫ്സ് ഇ​ട​വ​ക​യോ​ഗം തീ​രു​മാ​നി​ച്ച​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ഗാ​ന്ധി​ഗ്രാം സ്വ​ദേ​ശി ലാ​ൽ വ​ർ​ഗീ​സാ​ണ് ശി​ല്പി. സ്പോ​ൺ​സ​ർ ഇ​ട​വ​ക​ക്കാ​ര​നാ​യ ലാ​നി പു​തി​യ​പ​റ​മ്പി​ലും.

തി​രു​സ്വ​രൂ​പ വെ​ഞ്ച​രി​പ്പ് ഇ​ന്ന് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് കോ​നി​ക്ക​ര നി​ർ​വ​ഹി​ക്കും. എ​ല്ലാ മാ​സാ​ദ്യ ബു​ധ​നാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​രം ആ​റി​നു പ​ള്ളി​യി​ൽ വി​ശു​ദ്ധകു​ർ​ബാ​ന​യും ല​ദീ​ഞ്ഞും നൊ​വേ​ന​യും നേ​ർ​ച്ച​യൂ​ണും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ആ​ന്‍റ​ണി കു​രു​തു​കു​ള​ങ്ങ​ര, കൈ​ക്കാ​ര​ന്മാ​രാ​യ ഡോ. ​സി​ജോ ജോ​സ്, വി​ൽ​സ​ൺ ചീ​നി​ക്ക​ൽ, റാ​ഫേ​ൽ പാ​ല​ത്തി​ങ്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.