കൊടുങ്ങല്ലൂർ
സെന്റ് മേരീസ് പള്ളിയിൽ
കൊടുങ്ങല്ലൂർ: ഭാരതത്തിലെ ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായ കൊടുങ്ങല്ലൂരിലെ സെന്റ് ് മേരീസ് പള്ളി യിൽ ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമ ശ്ലീഹായുടെ ദുക്റാന തിരുനാൾ സമുചിതമായി ആഘോഷിച്ചു.
രാവിലെ നട ന്ന പ്രസുദേന്തി വാഴ്ചയ്ക്കും ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ് ക്കും ഫാ. ജയിംസ് പള്ളിപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. ഫാ. സജു വടക്കേത്തല വചനസന്ദേശം നൽകി. ഫാ. ആന്റണി തെക്കിനിയത്ത് ഒഎഫ്എം കപ്പൂച്ചിൻ സഹകാർമികനായി. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടന്നു.
12 അപ്പസ്തോലന്മാരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഭക്തി നിർഭരമായി. 12 അപ്പസ്തോലന്മാരുടെ തിരുശേഷിപ്പുകൾ പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന രൂപക്കൂടിൽനിന്നും പുറത്തെടുത്ത് പരസ്യവണക്കത്തിനു പ്രതിഷ്ഠിച്ചിരുന്നു. വിവിധ ഇടവകകളിൽനിന്നും പ്രത്യേകം തെരഞ്ഞടുക്കപ്പെട്ട വിശ്വാസികൾ തിരുക്കർമങ്ങളിൽ പങ്കെടുത്തു. ഇരിങ്ങാലക്കുട രൂപതയിലെ ഫ്രാൻസിസ്കൻ അല്മായ സംഘടനയിലെ അംഗങ്ങൾ ഡയറക്ടർ ഫാ. ആന്റണി തെക്കിനിയത്ത് ഒഎഫ് എമ്മിന്റെ നേതൃത്വത്തിൽ പങ്കെടുത്തു.
തുടർന്നുനടന്ന ഊട്ടുനേർച്ചയിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കുചേർന്നു. വികാരി ഫാ. റാഫേൽ പഞ്ഞിക്കാരൻ, കൈക്കാരന്മാരായ ഗിൽബർട്ട് ചിറക്കൽ, ജോസ് മാത്യു തോട്ടനാനിയിൽ, ജോമോൻ കൂരൻ എന്നിവർ തിരുനാൾ ആഘോഷത്തിനു നേതൃത്വം നൽകി.
കനകമല
തീര്‍ഥാടന
കേന്ദ്രത്തില്‍
കൊടകര: കനകമല തീര്‍ഥാടന കേന്ദ്രത്തില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു. തിരുനാള്‍ തിരുക്കര്മങ്ങളിലും തുടര്‍ന്നുനടന്ന നേര്‍ച്ച ഊട്ടിലും ആയിരങ്ങള്‍ സംബന്ധിച്ചു. രാവിലെ നടന്ന പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഷിബു നെല്ലിശേരി മുഖ്യകാര്‍മികനായി. ഫാ. ഫ്രാന്‍സിസ് പാറയ്ക്ക സഹകാര്‍മികനായിരുന്നു. റവ. ഡോ. സിജു കൊമ്പന് സന്ദേശം നല്കി.
തുടര്‍ന്ന് തീര്ഥാടകേന്ദ്രം റെക്ടര്‍ ഫാ. അലക്സ് കല്ലേലി ഊട്ടുസദ്യ വെഞ്ചരിച്ചു. കുരിശുമുടിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജെയിംസ് കൊച്ചുപറമ്പില്‍ കാര്‍മികനായി. നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടായിരുന്നു. റാസ കുര്‍ബാനയ്ക്ക് ഫാ. ഫ്രാന്സന് തന്നാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ടിന്റോ ഞാറേക്കാടന്‍ സന്ദേശം നല്കി. ഫാ. ജോമി ചെരടായി, റെക്ടര്‍ ഫാ. അലക്സ് കല്ലേലി, ഫാ. അനൂപ് കോലങ്കണ്ണി എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടായി.
ഡീക്കന്‍ ജോര്ജുട്ടി, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് പന്തല്ലൂക്കാരന്‍, ഫുഡ് കണ്‍വീനര്‍ സൈമണ്‍ കറുകുറ്റിക്കാരന്‍, കൈക്കാരന്മാരായ ആന്റു കരിയാട്ടി, ജോസ് വെട്ടുമണിക്കല്‍, ഷിജു പഴേടത്തുപറമ്പില്‍, ലിജോ ചാതേലി എന്നിവര്‍ നേതൃത്വം നല്കി.
അന്പഴക്കാട് സെന്റ് തോമസ് ഫൊറോന
പള്ളിയിൽ
അന്പഴക്കാട്: സെന്റ് തോമസ് ഫൊ റോന പള്ളിയിൽ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാൾ നേർച്ചയൂട്ടോടുകൂടി ആഘോഷിച്ചു. ചൊവ്വാഴ്ച നടന്ന കൂടുതുറക്കൽ തിരുക്കർമങ്ങൾക്ക് ഇടവകയിലെ വൈദികർ മുഖ്യ കാർമികത്വം വഹിച്ചു. സന്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പളളി വികാരി റവ. ഡോ. ജോണ്സണ് പങ്കേത്ത് വചനസന്ദേശം നൽകി.
തിരുനാൾ ദിനമായ ഇന്നലെ രാവിലെ 5.45 ന് വിശുദ്ധ കുർബാന, വിശുദ്ധന്റെ രൂപം പള്ളിയിൽ നിന്നും പന്തലിലേക്ക് എഴുന്നളളിച്ചുവയ്ക്കൽ, തുടർന്ന് നേർച്ചയൂട്ട് വെഞ്ചിരിപ്പ് എന്നിവയ്ക്ക് വികാരി ഫാ. സെബാസ്റ്റ്യൻ നടവരന്പൻ കാർമികത്വം വഹിച്ചു. വെഞ്ചരിപ്പിനുശേഷം രാവിലെ ഏഴിന് നേർച്ചയൂട്ട് ആരംഭിച്ചു. രാവിലെ ഏഴിനും വൈകീട്ട് അഞ്ചിനും വിശുദ്ധ കുർബാന ഉണ്ടായിരുന്നു.
രാവിലെ പത്തിനു നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ച് വചനസന്ദേശം നൽകി. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടന്നു.
വികാരി ഫാ. സെബാസ്റ്റ്യൻ നടവരന്പൻ, അസി. വികാരി ഫാ. എഡ് വിൻ ചക്കാലമറ്റത്ത്, കൈക്കാരന്മാരായ ഷൈജൻ കൂനൻ, ബിജു മാടപ്പിളളി, സേവി കാച്ചപ്പിളളി, തിരുനാൾ ജനറൽ കണ്‍വീനർ മാർട്ടിൻ മേനാച്ചേരി, തിരുനാൾ കമ്മറ്റി കണ്‍വീനർമാർ, ഇടവാകാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.