കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ല്‍ അം​ഗു​ലി​യാ​ങ്കം കൂ​ത്ത് തു​ട​ങ്ങി
Tuesday, July 2, 2024 1:17 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്രം കൂ​ത്ത​മ്പ​ല​ത്തി​ല്‍ വാ​ര്‍​ഷി​ക​മാ​യി ന​ട​ത്തി​വ​രാ​റു​ള്ള കൂ​ത്ത​ടി​യ​ന്തി​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി അം​ഗു​ലി​യാ​ങ്കം കൂ​ത്ത് പു​റ​പ്പാ​ട് അ​ര​ങ്ങേ​റി. ശ്രീ​രാ​മ​ന്‍റെ പ്ര​തീ​ക​മാ​യി സീ​ത​യ്ക്ക് കാ​ഴ്ച​വ​യ്ക്കാ​നു​ള​ള അം​ഗു​ലീ​യ​ാങ്ക മോ​തി​രം അ​ട​യാ​ള​മാ​യി ധ​രി​ച്ച് സ​മു​ദ്രം ചാ​ടി​ക്ക​ട​ന്ന് ല​ങ്ക​യി​ലെ​ത്തി​യ ഹ​നു​മാന്‍റെ പു​റ​പ്പാ​ടാ​ണ് അ​ര​ങ്ങേ​റി​യ​ത്.

രാ​വി​ലെ ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി കൂ​ത്ത​മ്പ​ല​ത്തി​ല്‍ വ​ന്ന് രം​ഗ​പൂ​ജ​ചെ​യ്ത് മം​ഗ​ള​വാ​ദ്യ​ഗീ​ത​ഘോ​ഷ​ത്തോ​ടെ ഹ​നു​മ​ദ് വേ​ഷ​ധാ​രി​യാ​യ ചാ​ക്യാ​ര്‍ രം​ഗ​ത്ത് പ്ര​വേ​ശി​ച്ചു. സ​മു​ദ്രം ക​ട​ന്ന​ ക​ഥ​യും ല​ങ്കാ​പു​രിവ​ര്‍​ണ​ന​യും അ​ഭി​ന​യി​ച്ച് അ​നു​ഷ്ഠാ​ന പ്ര​ധാ​ന​മാ​യ ക്രി​യ​ക​ള്‍ ആ​ചാ​ര​ത്തി​ന​നു​സ​രി​ച്ച് നി​ര്‍​വ​ഹി​ച്ച​ശേ​ഷം ന​മ്പ്യാ​രു​ടെ കു​ത്തു​വി​ള​ക്കി​ന്‍റെയും മാ​രാ​രു​ടെ ശം​ഖ​ധ്വ​നി​യോ​ടെ​യും ഒ​പ്പം ഹ​നു​മാ​ന്‍വേ​ഷ​ത്തി​ല്‍ ചാ​ക്യാ​ര്‍ ദേ​വ​ദ​ര്‍​ശ​നം ന​ട​ത്തി അ​ഭീ​ഷ്ട​സി​ദ്ധി​ക്കാ​യി പ്രാ​ര്‍​ഥിച്ചു. തു​ട​ര്‍​ന്ന് ദേ​വ​നെ പ്ര​ദ​ക്ഷി​ണം ചെ​യ്ത് കൂ​ത്ത​മ്പ​ല​ത്തി​ല്‍ മ​ട​ങ്ങി​വ​ന്ന് കൂ​ത്ത് അ​വ​സാ​നി​പ്പി​ച്ചു.

വ​രു​ന്ന 11 ദി​വ​സ​ങ്ങ​ളി​ലാ​യി ഹ​നു​മാ​ന്‍ രാ​മാ​യ​ണ​ക​ഥ മു​ദ്രാ​ഭി​ന​യ​ത്തി​ലൂ​ന്നി അ​നു​ഷ്ഠാ​ന​ക്രി​യ​ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കും. സാ​ധാ​ര​ണ കൂ​ത്തി​നാ​യി വേ​ഷം കെ​ട്ടി​യ​ശേ​ഷം ചാ​ക്യാ​ര്‍ കൂ​ത്ത​മ്പ​ല​ത്തി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​റി​ല്ല.

എ​ന്നാ​ല്‍ ചാ​ക്യാ​ര്‍ കൂ​ത്ത് അ​വ​ത​രി​പ്പി​ച്ച​ശേ​ഷം ഹ​നു​മാ​ന്‍ വേ​ഷ​ത്തി​ല്‍ത്ത​ന്നെ ദേ​വ​ദ​ര്‍​ശ​ന​ത്തി​നാ​യി ക്ഷേ​ത്ര​ത്തി​ലേ​ക്കു പു​റ​ത്തി​റ​ങ്ങു​ന്ന​ത് അം​ഗു​ലി​യാ​ങ്കം കൂ​ത്ത് പു​റ​പ്പാ​ട് ദി​വ​സം മാ​ത്ര​മാ​ണ്.

അ​മ്മ​ന്നൂ​ര്‍ ര​ജ​നീ​ഷ് ചാ​ക്യാ​ര്‍ ഹ​നു​മാ​നാ​യി അ​ര​ങ്ങി​ലെ​ത്തി. കെ.​പി. നാ​രാ​യ​ണ​ന്‍ ന​മ്പ്യാ​ര്‍ മി​ഴാ​വി​ലും ഡോ. ​അ​പ​ര്‍​ണ ന​ങ്ങ്യാ ​ര്‍ താ​ള​ത്തി​ലും മേ​ള​മൊ​
രു​ക്കി.