പള്ളികളിൽ തിരുനാൾ
Tuesday, July 2, 2024 1:17 AM IST
അ​മ്പ​ഴ​ക്കാ​ട്
ഫൊ​റോ​ന പ​ള്ളി​

അ​മ്പ​ഴ​ക്കാ​ട്: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ ഇ​ട​വ​ക​മ​ധ്യ​സ്ഥ​നാ​യ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ളി​നു മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം കൊ​ടി​യേ​റ്റി. തി​രു​നാ​ൾ​പ്ര​സു​ദേ​ന്തി​വാ​ഴ്ച​യും ബി​ഷ​പ് ന​ട​ത്തി. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ന​ട​വ​ര​മ്പ​ൻ, അ​സി​സ്റ്റ് വി​കാ​രി ഫാ. ​എ​ഡ്‌​വി​ൻ ച​ക്കാ​ല​മ​റ്റ​ത്ത്, കൈ​ക്കാ​ര​ന്മാ​രാ​യ ഷൈ​ജ​ൻ കൂ​ന​ൻ, ബി​ജു മാ​ട​പ്പി​ള്ളി, സേ​വി കാ​ച്ച​പ്പി​ള്ളി, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ർ​ട്ടി​ൻ മേ​നാ​ച്ചേ​രി, ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​ർ, ഇ​ട​വാ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

നാ​ളെ തി​രു​നാ​ൾ​ദി​ന​ത്തി​ൽ രാ​വി​ലെ ഏ​ഴി​നും വൈ​കീ​ട്ട് അ​ഞ്ചി​നും വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ 5.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ന​ട​വ​ര​മ്പ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം വി​ശു​ദ്ധ​ന്‍റെ രൂ​പം പ​ള്ളി​യി​ൽ​നി​ന്നു പ​ന്ത​ലി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്കും. തു​ട​ർ​ന്നു വെ​ഞ്ച​രി​പ്പി​നു​ശേ​ഷം നേ​ർ​ച്ച​യൂ​ട്ട് ആ​രം​ഭി​ക്കും. രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ​യ്ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട മെ​ത്രാ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു തി​രു​നാ​ൾ​പ്ര​ദ​ക്ഷി​ണം.

കോ​ട്ട​പ്പു​റം മാ​ർ​ക്ക​റ്റ്
ക​പ്പേ​ള

കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ട്ട​പ്പു​റം മാ​ർ​ക്ക​റ്റി​ലെ ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​നു കോ​ട്ട​പ്പു​റം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. റോ​ക്കി റോ​ബി ക​ള​ത്തി​ൽ കൊ​ടി​യേ​റ്റി. ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജാ​ക്സ​ൻ വ​ലി​യ​പ​റ​മ്പി​ൽ, ഫാ. ​ഷാ​ജു മൈ​ക്കി​ൾ കു​രി​ശി​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ക​ന​ക​മ​ല
തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ം

കൊ​ട​ക​ര: ക​ന​ക​മ​ല മാ​ര്‍ തോ​മ കു​രി​ശു​മു​ടി തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ ദു​ക്‌​റാ​ന തി​രു​നാ​ളി​ന് കൊ​ടി​യേ​റി. കു​റ്റി​ക്കാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ലി​ജു പോ​ള്‍ പ​റ​മ്പ​ത്ത് കൊ​ടി​യേ​റ്റം നി​ര്‍​വ​ഹി​ച്ചു. തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ര്‍ ഫാ. ​അ​ല​ക്‌​സ് ക​ല്ലേ​ലി സ​ഹ​കാ​ര്‍​മി​ക​നാ​യി.

തു​ട​ര്‍​ന്ന് ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി. ഡീ​ക്ക​ന്‍ ജോ​ര്‍​ജു​കു​ട്ടി എംഎസ് ജെ, തി​രു​നാ​ള്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​ര്‍​ജ് പ​ന്ത​ല്ലൂ​ക്കാ​ര​ന്‍, കൈ​ക്കാ​ര​ന്മാ​രാ​യ ആ​ന്‍റ​ണി ക​രി​യാ​ട്ടി, ജോ​സ് വെ​ട്ടു​മ​ണി​ക്ക​ല്‍, ഷി​ജു പ​ഴേ​ട​ത്തു​പ​റ​മ്പി​ല്‍, ലി​ജോ ചാ​തേ​ലി എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

തി​രു​നാ​ള്‍ ദി​ന​മാ​യ നാളെ റാ​സ കു​ര്‍​ബാ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം , ഊ​ട്ട് നേ​ര്‍​ച്ച എ​ന്നി​വ ഉ​ണ്ടാ​കും.